അധ്യാപകര്‍ ജീന്‍സും ടീഷര്‍ടും ധരിക്കരുത്; വിലക്കി പാകിസ്ഥാന്‍
അധ്യാപകര്‍ വ്യക്തി ശുചിത്വവും ബാഹ്യമായ വൃത്തിയും കാത്തു സൂക്ഷിക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പാൾ ഉറപ്പുവരുത്തണം
അധ്യാപകര്‍ ജീന്‍സും ടീഷര്‍ടും ടൈറ്റ്‌സും ധരിക്കുന്നത് വിലക്കി പാകിസ്ഥാന്‍. അധ്യാപകര്‍ വ്യക്തി ശുചിത്വവും ബാഹ്യമായ വൃത്തിയും കാത്തു സൂക്ഷിക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പാൾ ഉറപ്പുവരുത്തണം. പാകിസ്ഥാന്‍ ഫെഡറല്‍ ഡിറക്ടറേറ്റ് ഓഫ് എഡുകേഷന്‍ (FDE) പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തരവ് അതത് സ്‌കൂളുകളിലേക്കും കോളജുകളിലേക്കും അയച്ചുകഴിഞ്ഞു. മുടി വെട്ടുന്നത്, താടി ട്രിം ചെയ്യുന്നത്, നഖം മുറിക്കുന്നത്, കുളിക്കുന്നത്, സുഖന്ധതൈലങ്ങള്‍ ഉപയോഗിക്കുന്നത് എന്നിവയാണ് വൃത്തിയുടെ മാനദണ്ഡമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എല്ലാ അധ്യാപകരും ക്ലാസ്‌റൂമില്‍ ടീച്ചിംഗ് ഗൗണും ലാബോറടറിയില്‍ ലാബ് കോടും ധരിക്കണം. അധ്യാപികമാര്‍ ജീന്‍സിന് പുറമെ ടൈറ്റ്‌സും ധരിക്കാന്‍ പാടില്ല. മാന്യമായ, സല്‍വാര്‍ കമീസ്, ട്രൌസര്‍, ഷര്‍ട്, ഒപ്പം ഷാളും ധരിക്കണമെന്നാണ് ആവശ്യം. ഹിജാബ് അല്ലെങ്കില്‍ സ്‌കാര്‍ഫ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
മഞ്ഞുകാലത്ത് അധ്യാപികമാര്‍ക്ക് കോട്, ബ്ലേസേഴ്‌സ്, സ്വെറ്റര്‍, ഷാള്‍ എന്നിവ ധരിക്കാം. അതും മാന്യമായ നിറത്തിലും ഡിസൈനിലുമുള്ളത് ആകണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
Pakistan bans teachers from wearing jeans and t-shirts