ഓവർസീസ് എംപ്ലോയീസ് കോൺഫറൻസ് 12ന്; കോവിഡാനന്തര ആഗോള തൊഴിൽ സാധ്യതകൾ അടുത്തറിയാൻ അന്താരാഷ്ട്ര കോൺഫറൻസ്

പന്ത്രണ്ടിനു രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. | Overseas Employees Conference on 12th

ഓവർസീസ് എംപ്ലോയീസ് കോൺഫറൻസ് 12ന്; കോവിഡാനന്തര ആഗോള തൊഴിൽ സാധ്യതകൾ അടുത്തറിയാൻ അന്താരാഷ്ട്ര കോൺഫറൻസ്

തിരുവനന്തപുരം: കോവിഡാനന്തരം ആഗോള തൊഴിൽ മേഖലയിലുണ്ടായ മാറ്റങ്ങളും സാധ്യതകളും കേരളത്തിലെ വിദഗ്ദമേഖലയിലെ തൊഴിൽ അന്വേഷകരിൽ എത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഓവർസീസ് എംപ്ലോയീസ് കോൺഫറൻസ് ഒക്ടോബർ 12ന് നടക്കും. നോർക്ക വകുപ്പ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ അന്താരാഷ്ട്ര തലത്തിലെ തൊഴിൽദാതാക്കൾ, പ്രമുഖ റിക്രൂട്ടിംഗ് ഏജൻസികൾ, നയനന്ത്ര വിദഗ്ദർ, വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥർ, അംബാസിഡർമാർ, എംബസികളിലെ മുതിർന്ന ഉദ്യോഗസ്ഥർ, നയരൂപീകരണ വിദഗ്ദർ, വിദ്യാഭ്യാസ വിചക്ഷണർ, മുതിർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ അണിനിരക്കും. ഓൺലൈനായും തിരുവനന്തപുരത്ത് നിയമസഭയുടെ ശങ്കരനാരായണൻ തമ്പി ഹാളിലുമായാണ് കോൺഫറൻസ് നടക്കുക.

പന്ത്രണ്ടിനു രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. തൊഴിൽമേഖലയുടെ ഭാവിയും നവനൈപുണ്യ വികസനവും തൊഴിൽ കുടിയേറ്റം – ഉയരുന്ന പുതിയ വിപണികൾ, പുതിയ മാർക്കറ്റുകൾ: ജപ്പാനും ജർമ്മനിയും തുടങ്ങിയ സെഷനുകളിലായാണ് സമ്മേളനം നടക്കുന്നത്. ഓപ്പൺഹൗസ്, ചോദ്യോത്തര സെഷൻ, ഉദ്ഘാടന – സമാപന സെഷനുകളും നടക്കും.

ശങ്കരനാരായണൻ തമ്പി ഹാളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ക്ഷണിക്കപ്പെട്ടവർക്കാണ് പ്രവേശനം. ഓൺലൈൻ സമ്മേളനത്തിൽ പങ്കെടുക്കാൻ https://registrations.ficci.com/ficoec/online-registrationi.asp
എന്നലിങ്കിൽ ആർക്കും സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Overseas Employees Conference on 12th

COMMENTS

Wordpress (0)
Disqus ( )