പ്രവാസ ജീവിതം മതിയാക്കുകയാണോ; എങ്കിൽ സ്ഥാനപതിയെ കാണാന്‍ അവസരം

ഇന്ത്യാ കുവൈറ്റ് സൗഹൃദം വിപുലപ്പെടുത്തുന്നതിനും ഇത്തരം കുടിക്കാഴ്ചകള്‍ ഉപകരിക്കുമെന്നും സ്ഥാനപതി

പ്രവാസ ജീവിതം മതിയാക്കുകയാണോ; എങ്കിൽ സ്ഥാനപതിയെ കാണാന്‍ അവസരം

കുവൈറ്റില്‍ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ മടങ്ങുന്ന 60 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും അവരുടെ ജീവിത പങ്കാളിക്കും ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിനെ സന്ദര്‍ശിക്കുവാന്‍ അവസരം ഒരുക്കുന്നതായി ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്‍്റെ ക്ഷേമം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് മുതിര്‍ന്ന പൗരന്മാരുടെ പ്രവാസ ജീവിതാനുഭവങ്ങളും ആശയങ്ങളും സഹായിക്കുമെന്ന് സ്ഥാനപതി കരുതുന്നു. ഇന്ത്യാ കുവൈറ്റ് സൗഹൃദം വിപുലപ്പെടുത്തുന്നതിനും ഇത്തരം കുടിക്കാഴ്ചകള്‍ ഉപകരിക്കുമെന്നും സ്ഥാനപതി കരുതുന്നു.

സ്ഥാനപതിയെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ ടെലിഫോണ്‍ നമ്ബരും യാത്ര പുറപ്പെടുന്ന തീയതിയും ഉള്‍പ്പെടുത്തി socsec.kuwait@mea.gov.in എന്ന വിലാസത്തില്‍ ഇമെയില്‍ സന്ദേശം അയച്ചാല്‍ മതിയാകും. കുടിക്കാഴ്ചക്കാവശ്യമായ തുടര്‍ നടപടികള്‍ എംബസി അധികൃതര്‍ ചെയ്യും.

ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുന്നതിനും അവരുടെ ക്ഷേമകാര്യങ്ങളില്‍ ഇടപെടുന്നതിനും ഇതിനോടകം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനപ്രീതി നേടിയ സ്ഥാനപതി ഒരുക്കുന്ന പുതിയ പദ്ധതിയും ജനഹൃദയങ്ങളില്‍ സ്ഥാനം നേടും.

നിലവില്‍ ഏറ്റവും സാധാരണക്കാരായ പ്രവാസികള്‍ക്കുപോലും എംബസിയുടെ സേവനങ്ങള്‍ എളുപ്പത്തില്‍ പ്രാപ്തമാക്കിയതിന്‍്റെ തുടര്‍ച്ചയാണ് ഈ ജനകീയ നടപടിയും.

Opportunity for expatriate Indians to meet the Kuwait Ambassador

COMMENTS

Wordpress (0)
Disqus ( )