യു എ ഇയിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 126 പേർക്കാണ് കോവിഡ് ബാധിച്ചത്. | One person has died of Covid infection in the UAE today

അബുദാബി: കോവിഡ് ബാധിച്ച് ഇന്ന് യു എ ഇയിൽ ഒരാൾ മരിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 126 പേർക്കാണ് കോവിഡ് ബാധിച്ചത്. ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.
കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നു 163 പേരാണ് ഇന്ന് രോഗമുക്തരായത്. പുതിയതായി നടത്തിയ 321,515 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
ആകെ 7,38,152 പേർക്കാണ് ഇതുവരെ യുഎഇയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 7,31,632 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,116 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
One person has died of Covid infection in the UAE today