തിരുവോണം ബമ്പറില്‍ ആശയക്കുഴപ്പം; പ്രവാസി മലയാളി സെയ്തലവി നിയമകുരുക്കിലേക്കോ ?

കോഴിക്കോട്ട് തങ്ങള്‍ ടിക്കറ്റ് വില്‍ക്കുന്നില്ലെന്ന വാദവുമായി മീനാക്ഷി ഏജന്‍സിയും രംഗത്തു വന്നിട്ടുണ്ട്

തിരുവോണം ബമ്പറില്‍ ആശയക്കുഴപ്പം; പ്രവാസി മലയാളി സെയ്തലവി നിയമകുരുക്കിലേക്കോ ?

ഓണം ബമ്പര്‍ ഭാഗ്യക്കുറിയിലെ വിജയിയായ പ്രവാസി മലയാളി സെയ്തലവി നിയമകുടുക്കുകളിലൂടെ കടന്നു പോകേണ്ടി വരുമോ? കേരളാ ലോട്ടറി കടലാസ് ലോട്ടറിയാണ്. അത് ഫിസിക്കലായി തന്നെ വാങ്ങണമെന്നാണ് ചട്ടം. പ്രത്യക്ഷ സാന്നിധ്യം വില്‍പ്പനയില്‍ വേണം. ഇപ്പോള്‍ ഗള്‍ഫിലുള്ള ഒരാളാണ് അവകാശ വാദവുമായി രംഗത്ത് വരുന്നത്. സെയ്തലവിയുടെ വിശദീകരണം അനുസരിച്ച്‌ കൂട്ടുകാരന്‍ അഹമ്മദാണ് ലോട്ടറി വാങ്ങിയത്. കോഴിക്കോട്ടുകാരന് ഗുഗിള്‍ പേയിലൂടെ 300 രൂപയും അയച്ചു. പിന്നീട് ലോട്ടറിയുടെ ഫോട്ടോയും ഫോണില്‍ എത്തി. പക്ഷേ ഇത്തരമൊരു ലോട്ടറി വാങ്ങലിന് നിയമപരമായി അംഗീകരാമുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം.

ദുബായിലെ ഹോട്ടലിലെ പാചക തൊഴിലാളിയാണ് സെയ്തലവി. ലോട്ടറി വാങ്ങിയെന്ന് പറയുന്ന സുഹൃത്ത് ഇനിയും പുറത്തേക്ക് വന്നിട്ടില്ല. അതുകൊണ്ട് തന്നെ ലോട്ടറിയില്‍ വ്യക്തത വരാന്‍ ഒര്‍ജിനല്‍ കാണേണ്ടതുണ്ട്. അങ്ങനെ സെയ്തലവി ഒര്‍ജിനല്‍ നല്‍കിയാലും അത് നിയമപ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കും. നേരിട്ടെത്തി ലോട്ടറി വാങ്ങണമെന്ന ചട്ടമാണ് പ്രശ്‌നം. ഗൂഗിള്‍ പേ വഴിയുള്ള ലോട്ടറി വാങ്ങല്‍ ഓണ്‍ലൈന്‍ വില്‍പ്പനയുടെ ചട്ടത്തിലേക്ക് വരും. ഇതിനൊപ്പം കോഴിക്കോട്ട് നടന്നു പോയ ആളില്‍ നിന്നാണ് ടിക്കറ്റ് സുഹൃത്ത് വാങ്ങിയതെന്നും പറയുന്നു. എന്നാല്‍ ഇതും സംശയത്തിന് ഇടനല്‍കുന്നു.

അതിനിടെ കോഴിക്കോട്ട് തങ്ങള്‍ ടിക്കറ്റ് വില്‍ക്കുന്നില്ലെന്ന വാദവുമായി മീനാക്ഷി ഏജന്‍സിയും രംഗത്തു വന്നിട്ടുണ്ട്. ഇതെല്ലാം വലിയ നിയമപ്രശ്‌നങ്ങളിലേക്ക് കടക്കും. നേരിട്ടുള്ള സാന്നിധ്യമില്ലെന്ന സംശയത്തിന്റേ പേരില്‍ പോലും ലോട്ടറിയില്‍ സമ്മാനം കിട്ടാത്തവരുടെ കണ്ണുനീര്‍ കേരളം കണ്ടിട്ടുണ്ട്. കള്ളപ്പണക്കാരെ നേരിടാനാണ് ഈ സംവിധാനം.

ഓണം ബംബര്‍ എന്ന സൗഭാഗ്യം അപ്രതീക്ഷിതം; ദുബായിലെ പ്രവാസിക്ക് പറയാനുള്ളത്

ലോട്ടറി അടിക്കുന്നവരെ കള്ളപ്പണക്കാര്‍ സ്വാധീനിച്ച്‌ ടിക്കറ്റ് വാങ്ങും. പകരം നികുതി ഉള്‍പ്പെടെയുള്ള മുഴുവന്‍ പണവും കൊടുക്കും. അതിന് ശേഷം മറ്റൊരാള്‍ ലോട്ടറി അവതരിപ്പിച്ച്‌ പണം വെളുപ്പിച്ച്‌ അക്കൗണ്ടിലാക്കുന്നതാണ് രീതി. അതുകൊണ്ട് തന്നെ ദുബായിലുള്ള സെയ്തലവിയുടെ അവകാശ വാദങ്ങള്‍ പല നിയമചര്‍ച്ചകള്‍ക്കും വഴിയൊരുക്കും.

ടിക്കറ്റിന്റെ ഫോട്ടോ തന്റെ മൊബൈലിലേക്ക് അയച്ചു തന്നതുള്‍പ്പെടെ സെയ്തലവി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. വാടക വീട്ടിലാണ് തന്റെ കുടുംബം താമസിക്കുന്നതെന്ന് സെയ്തലവി പറയുന്നു. ജീവിത സാഹചര്യങ്ങളും സാധാരണമാണ്. എന്നാല്‍ ഓണ്‍ലൈനിലെ ലോട്ടറി വാങ്ങലില്‍ സര്‍ക്കാരിന്റെ നിലപാട് നിര്‍ണ്ണായകമാകും. വിവിധ പരിശോധനകള്‍ ഇക്കാര്യത്തില്‍ നടത്തും. ഗൂഗിള്‍ പേ വഴി പണം കൈമാറിയതിന്റെ തെളിവ് പോലും സംശയം തോന്നിയാല്‍ സര്‍ക്കാര്‍ അവകാശപ്പെടും. അങ്ങനെ ബമ്ബര്‍ ലോട്ടറി വലിയ നിയമക്കുരുക്കിലേക്ക് പോവുകയാണ്.

ഇന്നലെയായിരുന്നു നറക്കെടുപ്പ്. Te 645465 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനം. സമ്മാനാര്‍ഹന് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ക്കി ഭവനില്‍ വച്ച്‌ 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്.

Onam bumper lottery winner Saithalavi may have to go through legal traps

COMMENTS

Wordpress (0)
Disqus (0 )