India to Oman | ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് അനിശ്ചിതകാല വിലക്കേര്‍പ്പെടുത്തി ഒമാന്‍
ഒമാന്‍: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഭാഗമായി ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെ 24 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചതായി ഒമാന്‍ അധികൃതർ അറിയിച്ചു. ഇതോടെ ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്യാനിരുന്ന നിരവധി പ്രവാസികൾ ആണ് ദുരിതത്തിൽ ആയിരിക്കുന്നത്.
“ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം,” ഒമാന്‍ സുല്‍ത്താനേറ്റിന്റെ ഒദ്യോഗിക ട്വീറ്ററിലൂടെയാണ് അറിയിപ്പ്.
യു.കെ, ടുനീഷ്യ, ലെബനന്‍, ഇറാന്‍, ഇറാഖ്, ലിബിയ, സിംഗപൂര്‍, ഇന്‍ഡോനേഷ്യ, ഫിലിപ്പിയന്‍സ്, എത്തിയോപ്പിയ, സുഡാന്‍, ടന്‍സാനിയ, ദക്ഷിണാഫ്രിക്ക, സിയേറ ലിയോണി, നൈജീരിയ, ഗുനിയ, കൊളംബിയ, അര്‍ജന്റീന, ബ്രസീല്‍ എന്നിവയാണ് ഒമാന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ള മറ്റ് രാജ്യങ്ങള്‍. ഇതില്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏപ്രില്‍ 24 മുതല്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ബുധാനാഴ്ച ഒമാനില്‍ 1,675 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2.8 ലക്ഷം കവിഞ്ഞു. 3,356 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്.
Oman imposes an indefinite ban on flights from India due to covid