പ്രവാസികളുടെ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി ഒമാൻ
ഒമാനിലെ തൊഴിൽ മന്ത്രാലയം തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കിയത്. | Oman extends the deadline for registration of employment contracts for expatriates

മസ്‍കത്ത്: പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാൻ സമയപരിധി നീട്ടി നല്‍കി ഒമാൻ. തൊഴിലുടമകള്‍ക്ക് തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധിയാണ് നീട്ടിയത്.
ഒമാനിലെ തൊഴിൽ മന്ത്രാലയം തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കിയത്. ഇത് അനുസരിച്ച് പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാറുകളുടെ രജിസ്‍ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അനുവദിച്ചിരുന്ന സമയപരിധി 2021 ഡിസംബര്‍ 31 വരെ നീട്ടി.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഔദ്യോഗിക പ്രസ്‍താവന പുറത്തിറക്കിയത്. വ്യവസായ ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകളുടെ രജിസ്‍ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അനുവദിച്ച സമയപരിധിയാണ് നീട്ടിയത്.
Oman extends the deadline for registration of employment contracts for expatriates