യുഎഇ ഗോൾഡൻ വിസ വേണോ ? ഇനി ICA ആപ്പ് വഴി എളുപ്പത്തിൽ അപേക്ഷിക്കാം

കഴിഞ്ഞ ദിവസങ്ങളിൽ മലയാളത്തിലെ പ്രമുഖ സിനിമ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു

യുഎഇ ഗോൾഡൻ വിസ വേണോ ? ഇനി ICA ആപ്പ് വഴി എളുപ്പത്തിൽ അപേക്ഷിക്കാം

യുഎഇ ഗോൾഡൻ വിസക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന മാർഗം കൂടുതൽ ലളിതമാക്കി. ഇനി ഐസിഎ യുഎഇ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയും യുഎഇ ഗോൾഡൻ വിസക്കായി അപേക്ഷിക്കാം. കഴിഞ്ഞ ദിവസങ്ങളിൽ മലയാളത്തിലെ പ്രമുഖ സിനിമ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

ഐസിഎ യുഎഇ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയാണ് ഗോൾഡൻ റെസിഡൻസ് നോമിനേഷൻ സേവനം പുതുതായി അവതരിപ്പിച്ചത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ ട്വിറ്ററിൽ അറിയിച്ചത്.

10 വർഷത്തെ റസിഡൻസി വിസയ്ക്ക് അർഹതയുള്ള വ്യക്തികൾ അല്ലെങ്കിൽ യോഗ്യരായ ആളുകളെ നാമനിർദ്ദേശം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ച് ICA UAE സ്മാർട്ട് ആപ്പ് വഴി അപേക്ഷിക്കാം. സേവനത്തിനായി അപേക്ഷകരിൽ നിന്ന് 50 ദിർഹം ഈടാക്കുന്നതാണ്.

ആവശ്യമായ രേഖകൾ സമർപ്പിച്ച ശേഷം, അപേക്ഷകന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഒരു ടെക്സ്റ്റ് സന്ദേശവും ഒരു ഇ-മെയിലും ലഭിക്കും. പിന്നീട് അപേക്ഷയുടെ രസീതും അതിന്റെ പുരോഗതിയും അറിയാനുള്ള അനുമതിയും ഇമെയിൽ വഴി നൽകുമെന്ന് ഐസിഎ പറഞ്ഞു.

ഇതിന് ആവശ്യമായ വിവരങ്ങൾ നൽകിയില്ലെങ്കിലോ ആപ്പിൽ പറഞ്ഞിരിക്കുന്ന ആവശ്യമായ എല്ലാ രേഖകളും സമർപ്പിക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ 30 ദിവസത്തിന് ശേഷം അപേക്ഷ റദ്ദാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Now apply for UAE Golden Visa through ICA app

COMMENTS

Wordpress (0)
Disqus ( )