ആദ്യ ഫോണായ Nokia 3310 കളയാന്‍ തോന്നിയില്ല; യുവാവ് ഫോണ്‍ വിഴുങ്ങി

മുപ്പത്തിമൂന്നുകാരന്‍ വിഴുങ്ങിയ 'നോക്കിയ 3310 സെല്‍ഫോണ്‍' ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ആദ്യ ഫോണായ Nokia 3310 കളയാന്‍ തോന്നിയില്ല; യുവാവ് ഫോണ്‍ വിഴുങ്ങി

കൊസോവോയിലെ പ്രിസ്റ്റീനയില്‍ മുപ്പത്തിമൂന്നുകാരന്‍ വിഴുങ്ങിയ ‘നോക്കിയ 3310 സെല്‍ഫോണ്‍’ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പ്രിസ്റ്റീന സ്വദേശിയായ യുവാവാണ് ഫോണ്‍ വിഴുങ്ങിയത്. കൊസോവോയിലെ ഡോ. സ്‌കെന്ദര്‍ തെല്‍കുവിന്റെ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

ഫോണ്‍ എന്തിനാണ് വിഴുങ്ങിയതെന്ന് യുവാവിനോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞ മറുപടിയാണ് ഞെട്ടിച്ചതെന്നും ഡോക്ടര്‍ പറയുന്നു. തന്റെ ആദ്യ ഫോണായ നോക്കിയ 3310 ഒരിക്കലും കളയാന്‍ തോന്നാത്തതിലാണ് വിഴുങ്ങിയെതെന്ന് യുവാവ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ഫോണ്‍ വിഴുങ്ങിയതിന് പിന്നാലെ യുവാവിനെ ആശുപത്രിയിലെത്തുകയായിരുന്നു. രോഗിയില്‍ നിന്നും പുറത്തെടുത്ത പിങ്ക് നിറത്തിലുള്ള നോക്കിയ 3310 ഫോണിന്റെ ചിത്രങ്ങളും, എന്‍ഡോസ്‌കോപ് ഉപയോഗിച്ച്‌ എടുത്ത ചിത്രങ്ങളും, രോഗിയുടെ ശസ്ത്രക്രിയ സംബന്ധിച്ചുള്ള എക്‌സ്-റേ റിപ്പോര്‍ട്ടുകളും മാധ്യമങ്ങളുമായി ഡോക്ടര്‍ പങ്കുവച്ചു.

ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ സ്‌കാന്‍ ചെയ്യുകയും ഫോണിന്റെ ബാറ്ററിയടക്കം വിഴുങ്ങിയതിനാല്‍ യുവാവിന്റെ ജീവന്‍ അപകടത്തിലാകുമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വയറിനുള്ള ഫോണ്‍ മൂന്ന് ഭാഗങ്ങളിലായി കിടക്കുന്നതാണ് പരിശോധനയില്‍ കാണാനായതെന്നും ഡോ സ്‌കെന്ദര്‍ പറഞ്ഞു.

Nokia 3310 phone was swallowed by a young man

COMMENTS

Wordpress (0)
Disqus ( )