Malta Yuvadhara | മാൾട്ടയിലെ യുവധാര സാംസ്കാരിക വേദിക്ക് പുതിയ നേതൃത്വം
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി ഉദ്ഘാടനം നിർവഹിച്ചു

യൂറോപ്പിലെ മാൾട്ടയിലെ യുവധാര സാംസ്കാരിക വേദിക്ക് പുതിയ നേതൃത്വം. സീറ അന്റോണിയോ ഗ്രാംഷി നഗറിൽ നടന്ന വാർഷിക സമ്മേളനത്തിൽ യുവധാര മാൾട്ടയുടെ ഭാരവാഹികളായി പ്രസിഡന്റ് ജോബി കൊല്ലം, വൈസ് പ്രസിഡന്റ് വിഷ്ണു ഉദയ്, സെക്രട്ടറി ബെസ്റ്റിൻ വർഗീസ്, ജോയിൻ സെക്രട്ടറി അയൂബ് തവനൂർ, ട്രഷറർ ജീൻഷാദ് മുഹമ്മദ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ജെലു ജോർജ് അധ്യക്ഷനായ സമ്മേളനത്തിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി ഉദ്ഘാടനം നിർവഹിച്ചു. സമീക്ഷ യുകെ സെക്രട്ടറി ദിനേശ്, രക്തപുഷ്പങ്ങൾ ഇറ്റലിയുടെ സെക്രട്ടറി കലേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. കൂടാതെ ഇറ്റലിൽ നടന്ന ഓൾ യൂറോപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിൽ വിജയികളായ യുവധാര ഫുട്ബോൾ ടീമിനെ ആദരിച്ചു.
New leadership for Malta yuvadhara