ഒടിയന് ശേഷം വി.എ ശ്രീകുമാറിനൊപ്പം വീണ്ടും മോഹന്‍ലാല്‍
വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്

ഒടിയന് സിനിമയ്ക്കു ശേഷം വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മോഹന്‍ലാല്‍ നായകനാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ ഒരുക്കുന്ന ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയും പ്രധാന വേഷത്തിലെത്തും. വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
മാപ്പിള ഖലാസികളുടെ കഥയാണ് ചിത്രം പറയുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് നിര്‍മാണം. സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ ചിത്രത്തെക്കുറിച്ച് സ്ഥിരീകരണമായിട്ടില്ല.
ഒടിയന്‍ മാണിക്യന്റെ വിവിധ കാലഘട്ടങ്ങളിലെ കഥയായിരുന്നു ഒടിയുൻ സിനിമ പറഞ്ഞത്. റിലീസിന് മുന്‍പ് വലിയ ഹൈപ്പ് ലഭിച്ച സിനിമകളില്‍ ഒന്നൂകൂടിയായിരുന്നു ഒടിയന്‍. മോഹന്‍ലാലിന്റെ വിവിധ കാലഘട്ടങ്ങളിലുളള മേക്കോവറുകളും ശ്രദ്ധേയമായി മാറിയിരുന്നു.
ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ഹിന്ദി ചിത്രമാകും ഇത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേസിലാണ് മോഹന്‍ലാല്‍ അവസാനമായി അഭിനയിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം. കൂടാതെ ജിത്തു ജോസഫിന്റെ 12TH മാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും പുരോഗമിക്കുകയാണ്.
Mohanlal will play the lead role in the new movie directed by VA Sreekumar after Odiyan