ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ദുബായിൽ മരിച്ചു
ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം | Mohammed Noufal from Malappuram died in Dubai following heart attack
ദുബായ്: മലപ്പുറം സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചു. മലപ്പുറം കരുവാരകുണ്ട് തരിശിൽ വെള്ളാട്ട് തൊടികയിൽ പരേതനായ അക്ബറിന്റെ മകൻ മുഹമ്മദ് നൗഫൽ ആണ് മരിച്ചത്. 38 വയസ് ആയിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. ദുബായിൽ ഒരു സലൂണിൽ ജോലി ചെയ്തു വരികയായിരുന്നു.
പട്ടിക്കാട് ചുങ്കം സ്വദേശിനി സുനീറയാണ് ഭാര്യ. സിയാദ്, സനു, സനമോൾ എന്നിവരാണ് മക്കൾ. റംലത്ത് ആണ് മാതാവ്.
സഹോദരൻ അനീസ് ദുബായിലാണ്. ഷാനവാസ്, ബുഷ്റ എന്നിവരാണ് മറ്റു സഹോദരങ്ങൾ. മൃതദേഹം നാട്ടിലെത്തിച്ചതിനു ശേഷമായിരിക്കും ഖബറടക്കുക.
Mohammed Noufal from Malappuram died in Dubai following heart attack