യുഎഇ ഗോൾഡൻ വിസ നേടി മിഥുൻ രമേശും നൈല ഉഷയും

നൈല ഉഷയും മിഥുൻ രമേശും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഗോൾഡൻ വിസ ലഭിച്ചത് അറിയിച്ചത്. | Mithun Ramesh and Nyla Usha got UAE Golden Visa

യുഎഇ ഗോൾഡൻ വിസ നേടി മിഥുൻ രമേശും നൈല ഉഷയും

ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും യു എ ഇ ഗോൾഡൻ വിസ ലഭിച്ചതോടെ കഴിഞ്ഞ ഒരാഴ്ചയായി വാർത്തകളിൽ യു എ ഇ ഗോൾഡൻ വിസ നിറഞ്ഞു നിൽക്കുകയാണ്. പിന്നാലെ നടൻ ടോവിനോ തോമസിനും ഗോൾഡൻ വിസ ലഭിച്ചു.

ഇപ്പോൾ ഇതാ സിനിമാ താരങ്ങളായ മിഥുൻ രമേശും നൈല ഉഷയുമാണ് യു എ ഇ ഗോൾഡൻ വിസ സ്വീകരിച്ചിരിക്കുന്നത്. ഗോൾഡൻ വിസ മലയാള സിനിമാരംഗത്തു നിന്നുള്ളവർക്ക് ലഭിക്കുന്നത് ഇത് ആദ്യമായാണ്.

മുൻനിര ബിസിനസ് പ്രമുഖർക്കും വിദഗ്ദർക്കും ആയിരുന്നു നേരത്തെ യു എ ഇ ഗോൾഡൻ വിസ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് യു എ ഇ ഇപ്പോൾ കൂടുതൽ രംഗങ്ങളിലേക്ക് വ്യാപിപ്പിച്ചത്. നൈല ഉഷയും മിഥുൻ രമേശും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഗോൾഡൻ വിസ ലഭിച്ചത് അറിയിച്ചത്.

യുഎഇയിലേക്ക് യാത്രക്കാരുടെ ഒഴുക്ക്; വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു

വർഷങ്ങളായി യു എ ഇയിൽ സ്ഥിരതാമസക്കാരാണ് മിഥുൻ രമേശും നൈല ഉഷയും. രണ്ടു വർഷത്തേക്കാണ് സാധാരണ യു എ ഇ വിസ അനുവദിക്കാറുള്ളത്. 2018ലാണ് യു എ ഇ ഗോൾഡൻ വിസ പദ്ധതി ആരംഭിച്ചത്.

Mithun Ramesh and Nyla Usha got UAE Golden Visa

COMMENTS

Wordpress (0)
Disqus (0 )