ഷെയ്ഖ് ജാബിർ ബ്രിഡ്ജിൽ നടക്കുന്നതിനും സൈക്ലിംഗിനും വിലക്ക് ഏർപ്പെടുത്തി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം
ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ - നവാഫ് പുറപ്പെടുവിച്ച സർക്കുലറിലാണ് ഇക്കാര്യമുള്ളത്. | Ministry of Interior ban walking and cycling on Sheikh Jaber Bridge in Kuwait
കുവൈറ്റ് സിറ്റി: രാജ്യത്തെ ഷെയ്ഖ് ജാബിർ അൽ – അഹ്മദ് അൽ-സബഹ് ബ്രിഡ്ജിൽ നടത്തം, സൈക്ലിംഗ് തുടങ്ങിയ ഹോബികൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം. ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ – നവാഫ് പുറപ്പെടുവിച്ച സർക്കുലറിലാണ് ഇക്കാര്യമുള്ളത്.
റോഡ് യാത്രികരുടെ സുരക്ഷയും ജീവനും സ്വത്തിനും സംരക്ഷണവും ലക്ഷ്യം വെച്ചാണ് സർക്കുലർ എന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.
അടുത്തിടെ ജാബിർ ബ്രിഡ്ജിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന വാഹനാപകടങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിരുന്നു.
പൊതുജനങ്ങളുടെ സംരക്ഷണത്തിനായി തയ്യാറാക്കിയിരിക്കുന്ന നിയമനടപടികളുമായി എല്ലാവരും സഹകരിക്കണമെന്ന് സുരക്ഷാസംഘം അറിയിച്ചു. അതേസമയം, വേഗത നിയന്ത്രണത്തിനായി ബ്രിഡ്ജിൽ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.
Ministry of Interior ban walking and cycling on Sheikh Jaber Bridge in Kuwait