തിങ്കളാഴ്ച മുതൽ കുവൈറ്റിൽ ഫീൽഡ് വാക്സിനേഷൻ കാമ്പയിനുമായി ആരോഗ്യമന്ത്രാലയം

ഇതുവരെ വാക്സിൻ എടുക്കാത്തവരെ ഉദ്ദേശിച്ചുള്ള ഈ കാമ്പയിൻ ഒക്ടോബർ പതിനൊന്നാം തിയതി മുതൽ ആരംഭിക്കും. | Ministry of Health to start field vaccination campaign from Monday in Kuwait

തിങ്കളാഴ്ച മുതൽ കുവൈറ്റിൽ ഫീൽഡ് വാക്സിനേഷൻ കാമ്പയിനുമായി ആരോഗ്യമന്ത്രാലയം

കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച മുതൽ ഫീൽഡ് വാക്സിനേഷൻ കാമ്പയിൻ ആരംഭിക്കും. കോവിഡ് 19 വാക്സിൻ എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഇതുവരെ വാക്സിൻ എടുക്കാത്തവരെ ഉദ്ദേശിച്ചുള്ള ഈ കാമ്പയിൻ ഒക്ടോബർ പതിനൊന്നാം തിയതി മുതൽ ആരംഭിക്കും.

കാമ്പയിൻ നീദ് – അൽ ഖർ മേഖലയിൽ ആയിരിക്കും ആരംഭിക്കുക. തുടർന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാമ്പയിൻ നടക്കും. തൊഴിലാളികളെയും വാക്സിനേഷൻ ഇതുവരെ ലഭിക്കാത്തവരെയും ഉദ്ദേശിച്ചാണ് വാക്സിനേഷൻ കാമ്പയിൻ.

നേരത്തെയും കുവൈറ്റിലെ പൊതു ആരോഗ്യ വിഭാഗം ഇത്തരത്തിലുള്ള വാക്സിനേഷൻ കാമ്പയിനുകൾ നടത്തിയിട്ടുണ്ട്. പൊതുസമൂഹവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് വാക്സിനേഷൻ എത്തിക്കുന്നത് ലക്ഷ്യം വെച്ചായിരുന്നു അത്. ബാങ്ക്, സലൂൺ, ഫുഡ് ഫാക്ടറികൾ, മോസ്ക്സ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ആയിരുന്നു ആ സമയത്ത് വാക്സിനേഷൻ എത്തിച്ചത്.

Ministry of Health to start field vaccination campaign from Monday in Kuwait

COMMENTS

Wordpress (0)
Disqus (0 )