അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാർക്കും ഇന്ത്യൻ പദ്ധതികൾക്കും സുരക്ഷ ഉറപ്പാക്കും: വി. മുരളീധരൻ

അഫ്ഗാനിസ്ഥാനിലെ നിലവിലെ സുരക്ഷാ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ രാജ്യസഭയിൽ പറഞ്ഞു

അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാർക്കും ഇന്ത്യൻ പദ്ധതികൾക്കും സുരക്ഷ ഉറപ്പാക്കും: വി. മുരളീധരൻ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ നിലവിലെ സുരക്ഷാ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ രാജ്യസഭയിൽ പറഞ്ഞു. ലഭ്യമായ വിവരമനുസരിച്ച് സർക്കാർ ഉദ്യോഗസ്ഥരടക്കം ഏകദേശം 1500 ഇന്ത്യക്കാർ അഫ്ഗാനിസ്ഥാനിലുണ്ട്. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് കാണ്ടഹാറിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരെ താത്കാലികമായി തിരികെ വിളിച്ചതായും മന്ത്രി പറഞ്ഞു.

ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ അഫ്ഗാൻ സർക്കാരുമായും അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ കോൺസുലേറ്റുമായും വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ അഗ്ഫാനിസ്ഥാന്‍റെ പുനർനിർമ്മാണം, വികസനം എന്നിവക്ക് ഭാരതം പ്രതിജ്ഞാബദ്ധമാണ്. ഇതിനോടകം 300 കോടി രൂപയുടെ വികസന പദ്ധതികൾ ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നടപ്പാക്കി.

2001 മുതൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കാൻ 500 പദ്ധതികളാണ് ഇന്ത്യ അഫ്ഗാനിസ്ഥാനിൽ ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഇവയിൽ പൂർത്തീകരിച്ചത് അഫ്ഗാൻ സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇന്ത്യൻ നിക്ഷേപത്തിനും, പദ്ധതികൾക്കും മതിയായ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഡോ.നരേഷ് ഗുജ്റാൾ, പ്രതാപ് ബാജ് വാ, ലെഫ്.ജനറൽ ഡി.പി വാട്സ്, എ. വിജയകുമാർ, ഡോ. ബന്ദ പ്രകാശ് എന്നിവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയിരുന്നു മന്ത്രി.

Minister V Muraleedharan says Security will be ensured for Indians and Indian projects in Afghanistan

COMMENTS

Wordpress (0)
Disqus ( )