Saudi | സൗദി അറേബ്യയിലേക്കുള്ള വിമാന യാത്ര; സർക്കാരുമായി ചർച്ച നടത്തി: വി. മുരളീധരൻ

വന്ദേ ഭാരത് മിഷൻ്റെ ഭാഗമായി 6 ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഏകദേശം ഏഴു ലക്ഷത്തി പതിനാറായിരം ഇന്ത്യൻ തൊഴിലാളികൾ തിരിച്ചെത്തിയെന്നും മന്ത്രി

Saudi | സൗദി അറേബ്യയിലേക്കുള്ള വിമാന യാത്ര; സർക്കാരുമായി ചർച്ച നടത്തി: വി. മുരളീധരൻ

ന്യൂഡൽഹി: സൗദി അറേബ്യയിലേക്കുള്ള വിമാന യാത്ര പുനരാരംഭിക്കുന്നതിൽ അന്തിമ തീരുമാനത്തിന് സൗദി സർക്കാരുമായി ചർച്ച നടത്തിയെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക് സഭയിൽ അറിയിച്ചു.

കൊവിഡ് മഹാമാരിയെ തുടർന്ന് സൗദി സർക്കാർ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ ചർച്ചകൾ താത്കാലികമായി നിർത്തിവെച്ചിരുന്നു. യാത്രാ നിയന്ത്രണം നീക്കുന്നതിന് കേന്ദ്ര സർക്കാർ സൗദി ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എം. കെ. രാഘവൻ എം.പി യുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രി അറിയിച്ചു.

കൊവിഡ് മഹാമാരിയെ തുടർന്ന് വന്ദേ ഭാരത് മിഷൻ്റെ ഭാഗമായി 6 ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഏകദേശം ഏഴു ലക്ഷത്തി പതിനാറായിരം ഇന്ത്യൻ തൊഴിലാളികൾ തിരിച്ചെത്തിയെന്നും മന്ത്രി അറിയിച്ചു

Minister V Muraleedharan said that he has discussed with Saudi government about the final decision on resuming flights to Saudi Arabia

COMMENTS

Wordpress (0)
Disqus ( )