മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണനെ മാതൃഭൂമി പുറത്താക്കി

കഴിഞ്ഞ ദിവസം വേണു ബാലകൃഷ്ണനെ അന്വേഷണ വിധേയമായി മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. | Mathrubhumi terminates journalist Venu Balakrishnan

മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണനെ മാതൃഭൂമി പുറത്താക്കി

മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈം അവതാരകന്‍ വേണു ബാലകൃഷ്ണനെ പുറത്താക്കി. സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം വേണു ബാലകൃഷ്ണനെ അന്വേഷണ വിധേയമായി മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വേണു ബാലകൃഷ്ണനെതിരെ നേരത്തെയും മാതൃഭൂമിയിലെ ജീവനക്കാരി പരാതി നല്‍കിയിരുന്നു. അന്നൊക്കെ സഹോദരൻ ഉണ്ണി ബാലകൃഷ്ണൻ രക്ഷയ്ക്കെത്തിയിരുന്നു. എന്നാൽ, ഇത്തവണ അതുണ്ടായില്ല. അന്വേഷണവിധേയമായുള്ള സസ്‌പെന്‍ഷന് പിന്നാലെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മാതൃഭൂമി ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്ററാണ് വേണു ബാലകൃഷ്ണന്‍. ഏഷ്യാനെറ്റ് ന്യൂസിലെ പ്രൈം ടൈം അവതാരകനെന്ന നിലയിലാണ് വേണു ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലില്‍ മാനേജിംഗ് എഡിറ്ററായിരുന്നു. മാതൃഭൂമി ന്യൂസ് ചാനൽ തുടങ്ങിയപ്പോൾ മുതൽ പ്രൈം ടൈം അവതാരകനായിരുന്നു.

Mathrubhumi terminates journalist Venu Balakrishnan

COMMENTS

Wordpress (0)
Disqus (0 )