‘മമ്മൂക്കാ, പുതിയ പിള്ളേര്‍ക്ക് ജീവിച്ചു പോകണ്ടേ?’: മനോജ് കെ ജയന്‍

Mammootty | മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്

‘മമ്മൂക്കാ, പുതിയ പിള്ളേര്‍ക്ക് ജീവിച്ചു പോകണ്ടേ?’: മനോജ് കെ ജയന്‍

സോഷ്യല്‍ മീഡിയയിൽ വീണ്ടും വൈറലായി ഒരു മമ്മൂട്ടി ചിത്രം. മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. അതീവ സ്റ്റൈലിഷ് ലുക്കിലുള്ളതാണ് ചിത്രം. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ചിത്രം ആരാധകരുടെ മാത്രമല്ല സിനിമാ താരങ്ങളുടേയും മനസു കീഴടക്കുകയാണ്.

വെള്ള ടീ ഷര്‍ട്ടും, പാന്റും ധരിച്ച്‌ ചുമരില്‍ ചാരി നില്‍ക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തില്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന അടിക്കുറിപ്പിലാണ് ചിത്രം മമ്മൂട്ടി പങ്കുവെച്ചത്. ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആണെകിലും ഇത് കണ്ടപ്പോള്‍ ഇന്നത്തെ ദിവസം കളര്‍ ആയി എന്ന് തുടങ്ങുന്ന കമെന്റുകളാണ് വരുന്നത്.

അടുത്തിടയിലാണ് താരം വെള്ളിത്തിരയിലെത്തിയിട്ട് 50 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഇപ്പോഴും അതേ ചുറുചുറുക്കോടെ തന്നെ അദ്ദേഹം സിനിമയില്‍ തുടരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മെഗാസ്റ്റാറിന്റെ പുതിയ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മനോജ് കെ ജയന്‍. പുതിയ പിള്ളേര്‍ക്ക് ജീവിച്ചു പോകണ്ടേ മമ്മൂക്ക എന്ന രസകരമായ തലക്കെട്ടോടുകൂടിയാണ് മനോജ് കെ ജയന്‍ മമ്മൂട്ടിയുടെ ചിത്രം തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘എന്‍റെ മമ്മൂക്കാ..എന്താ ഇത്? ഒരു രക്ഷയുമില്ലല്ലോ. പുതിയ പിള്ളേര്‍ക്ക് ജീവിച്ചു പോകണ്ടേ? കിടുക്കി.തിമിര്‍ത്തു.കലക്കി.’ മനോജ് കെ. ജയന്‍ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.

താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് മമ്മൂട്ടിയുടെ പുതിയ ലുക്കിനെ പ്രശംസിച്ചുകൊണ്ടെത്തിയിരിക്കുന്നത്. ബാദുഷ, ആന്റോ ജോസഫ് ഉള്‍പ്പടെയുള്ളവര്‍ മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

Mammootty picture has gone viral on social media again

COMMENTS

Wordpress (0)
Disqus (0 )