നീന്തുന്നതിനിടെ ഹൃദയഘാതം; സൗദിയിൽ കായംകുളം സ്വദേശി മരിച്ചു
സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടെ ഹൃദയഘാതം അനുഭവപ്പെടുകയായിരുന്നു

നീന്തല്‍ക്കുളത്തില്‍ നീന്തുന്നതിനിടെ ഹൃദയഘാതമുണ്ടായി മലയാളി യുവാവ് മരിച്ചു. റിയാദിലെ ഒരു വിശ്രമ കേന്ദ്രത്തിലെ നീന്തല്‍ക്കുളത്തില്‍ ആലപ്പുഴ കായംകുളം സ്വദേശി വരമ്പത്തു വീട്ടില്‍ ആഷിഖ് (25) ആണ് മരിച്ചത്.
സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടെ ഹൃദയഘാതം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നര വര്‍ഷമായി റിയാദിലുള്ള ആഷിഖ് അല്‍ ഫുര്‍സന്‍ എന്ന കമ്പനിയില്‍ ജീവനക്കാരാനാണ്. അവിവാഹിതനാണ്.
സൗദിയിൽ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
പിതാവ്: മുഹമ്മദ് സഫീര്‍. മാതാവ്: സജി മോള്‍. സഹോദരി: ഫാത്തിമ. മൃതദേഹം റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്. മൃതദേഹം റിയാദില്‍ സംസ്‌കരിക്കാന്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തൂവൂരിന്റെ നേതൃത്വത്തില്‍ റാഫി, മരുമകന്‍, സുഹൈല്‍, ഫിറോസ് ഖാന്‍ കൊട്ടിയം എന്നിവര്‍ രംഗത്തുണ്ട്.
Malayalee youth died of a heart attack while swimming in Saudi Arabia