കുവൈറ്റിലെ ആശുപത്രിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റിലെ ഇബ്ൻ സിന ആശുപത്രിയുടെ ടോയ് ലറ്റിലാണ് തൂങ്ങിമരിച്ച നിലയിൽ ജസ് ലിനെ കണ്ടെത്തിയത്. | Malayalee nurse found dead at toilet in kuwait

കുവൈറ്റ് സിറ്റി: മലയാളി നഴ്സിനെ കുവൈറ്റിലെ ആശുപത്രിയിൽ മരിച്ച നിലയിൽ. ഇരിഞ്ഞാലക്കുട സ്വദേശി ജസ് ലിനെയാണ് മരിച്ച നിലയിൽ കണ്ടത്. കുവൈറ്റിലെ ഇബ്ൻ സിന ആശുപത്രിയുടെ ടോയ് ലറ്റിലാണ് തൂങ്ങിമരിച്ച നിലയിൽ ജസ് ലിനെ കണ്ടെത്തിയത്.
തലച്ചോറിൽ ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ച് വരികയായിരുന്നു ജസ് ലിൻ എന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. ഇരിഞ്ഞാലക്കുട സ്വദേശിയായ ജസ് ലിൻ പ്രതിരോധ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സ് ആയി പ്രവർത്തിച്ചു വരികയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് മരിച്ച നിലയിൽ ജസ് ലിനെ കണ്ടെത്തിയത്.
തലച്ചോറിൽ അർബുദബാധ കണ്ടെത്തിയതിനെ തുടർന്ന് ജഹറ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വിദഗ്ദ ചികിത്സയ്ക്കായി ഇബ്ൻസിന ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈ ആശുപത്രിയിലെ ടോയ് ലറ്റിൽ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇരിഞ്ഞാലക്കുട മാള കണ്ടന്‍കുളത്തില്‍ സിജോ പൗലോസാണ് ഭർത്താവ്. ജാസീൽ, ജോവിൻ എന്നിവരാണ് മക്കൾ.
Malayalee nurse found dead at toilet in Kuwait