ലുലുവിന്റെ പേരില്‍ ഓഫറുമായി വ്യാജ വെബ്‌സൈറ്റ്; നിയമനടപടിക്ക് ഒരുങ്ങി Lulu

Lulu | സോഷ്യല്‍ മീഡിയയില്‍ വ്യാജ ക്യാമ്പയിനാണ് ലുലു ഗ്രൂപ്പിന്റെ പേരിലായി നടക്കുന്നത്

ലുലുവിന്റെ പേരില്‍ ഓഫറുമായി വ്യാജ വെബ്‌സൈറ്റ്; നിയമനടപടിക്ക് ഒരുങ്ങി Lulu

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 20-ാം വാര്‍ഷികത്തിൻ്റെ ഓഫര്‍ എന്ന പേരില്‍ വ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വ്യാജ ക്യാമ്പയിനാണ് ലുലു ഗ്രൂപ്പിന്റെ പേരിലായി നടക്കുന്നത്. വ്യാജ ഓണ്‍ലൈന്‍ വഴിയാണ് ലുലു ഗ്രൂപ്പിന്റേത് എന്ന തട്ടിപ്പ് വ്യാപകമായി പ്രചരിക്കുന്നത്.

ഈ വെബ്‌സൈറ്റിനിന് ലുലു ഓണ്‍ലൈനുമായി യാതൊരു ബന്ധവുമില്ല. വ്യാജ വെബ്സൈറ്റ് ഓണ്‍ലൈന്‍ ഷോപ്പിങ് വഴി എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിയാല്‍ തൊട്ടടുത്ത ദിവസം നറുക്കെടുപ്പില്‍ വിജയിയാകുമെന്നും സമ്മാനങ്ങള്‍ ലഭിക്കുമെന്നും തെറ്റിദ്ദരിപ്പിച്ചാണ് വ്യാജ ഓഫറുകള്‍ എത്തുന്നത്. ഇത്തരം വാര്‍ത്തകള്‍ ലുലു ഗ്രൂപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ നിയമനടപടി സ്വീകരിക്കും.

ലിങ്കുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തയതിന് ശേഷം മാത്രം നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഷെയര്‍ ചെയ്യുക. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്ന കാലത്ത് ലുലുവിന്റെ പേരില്‍ നടക്കുന്ന വ്യാപകമായ ഓണ്‍ലൈന്‍ തട്ടിപ്പിനെ അതീവശ്രദ്ധയോടെയാണ് ലുലു കാണുന്നത്.

തട്ടിപ്പ് സൈറ്റുകള്‍ക്ക് എതിരെ നിയമ നടപടിയുമായിട്ടാണ് ലുലു ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്. ഓഫറിന്റെ 20 പേര്‍ക്ക് ഷെയര്‍ ചെയ്താല്‍ മൊബൈല്‍ ഫോണ്‍ സമ്മാനം ലഭിക്കുമെന്നാണ് വ്യാജ ഓഫറില്‍ പറയുന്നത്.

ലുലുവിന്റെ ഔദ്യോഗിക സൈറ്റില്‍ മാത്രം കയറി ഓഫറുകള്‍ തിരിച്ചറിയുക. തട്ടിപ്പുകളില്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം.എ നിഷാദ് പത്രക്കുറിപ്പിൽ അറിയിച്ചു.

Lulu taking legal action for a Fake website with an offer in Lulus name

COMMENTS

Wordpress (0)
Disqus (0 )