ലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് എം എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അജ്മാനിൽ തുറന്നു
എം എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അജ്‌മാൻ ഭരണാധികാരിയുടെ പ്രതിനിധി ഹിസ് ഹൈനെസ്സ് ഷെയ്ഖ് അഹമ്മദ് ബിൻ ഹുമൈദ് അൽ നുഐമി ഉദ്ഘാടനം ചെയ്തു

അജ്‌മാൻ: ലുലു ഗ്രൂപ്പിന്റെ 212 ആമത് ഔട്ലെറ്റ് അജ്മാനിൽ ചെയർമാൻ എം എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അജ്‌മാൻ ഭരണാധികാരിയുടെ പ്രതിനിധി ഹിസ് ഹൈനെസ്സ് ഷെയ്ഖ് അഹമ്മദ് ബിൻ ഹുമൈദ് അൽ നുഐമി ഉദ്ഘാടനം ചെയ്തു. രണ്ട് നിലകളിലായി 70000 സ്‌ക്വയർ ഫീറ്റിൽ വ്യാപിച്ചുകിടക്കുന്ന ഈ പുതിയ ഹൈപ്പർമാർക്കറ്റ് തിരക്കേറിയ നുഐമിയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
അജ്മാനിലെ മൂന്നാമത്തെ ലുലു ഹൈപ്പർ മാർക്കറ്റാണിത്. ഗ്രോസറി, ഫ്രഷ് ഐറ്റംസ്, ഹോട്ട് ഫുഡ്, ഫാഷൻ, ലൈഫ് സ്റ്റൈൽ പ്രോഡക്ട്സ് തുടങ്ങി വിപുലമായ ഉത്പന്ന നിര ഇവിടെയും ഒരുക്കിയിട്ടുണ്ട്.
50 വർഷത്തെ പുരോഗതിയുമായി മുന്നോട്ടു കുതിക്കുന്ന യുഎ ഇ യിലെ ജനതയ്ക്ക് ലുലു ഗ്രൂപ്പ് നൽകുന്ന പ്രതിജ്ഞാബദ്ധതയുള്ള അവസരമാണ് ഈ ഹൈപ്പർ മാർക്കറ്റ് എന്ന് എം എ യൂസഫലി സൂചിപ്പിച്ചു.
മഹാമാരിയുടെ ഘട്ടത്തിലും ജനങ്ങളുടെ ആവശ്യം അറിഞ്ഞുകൊണ്ട് തദ്ദേശവാസികൾക്ക് ഷോപ്പിങ്ങിന്റെ പുതിയ മികച്ച സൗകര്യം ഒരുക്കുകയാണ് ഈ നിക്ഷേപത്തിലൂടെ ലുലു ഗ്രൂപ്പ് ചെയ്യുന്നതെന്ന് എം എ യൂസഫലി പറഞ്ഞു.
Lulu Group opened its 212th outlet in Ajman