ടീഷര്‍ട്ടും ഷോര്‍ട്സും ധരിച്ച് പുഞ്ചിരിച്ച് ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും; ഫോട്ടോ വൈറല്‍

ഔദ്യോഗിക പരിവേഷങ്ങളും അകമ്പടികളുമില്ലാതെയുള്ള ചിത്രമായതു കൊണ്ടു തന്നെയാണ് ഇത്ര പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടത്. | Leaders of the UAE Saudi Arabia and Qatar in a casual look and Image went Viral

ടീഷര്‍ട്ടും ഷോര്‍ട്സും ധരിച്ച് പുഞ്ചിരിച്ച് ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും; ഫോട്ടോ വൈറല്‍

റിയാദ്: യു എ ഇ, സൗദി അറേബ്യ, ഖത്തർ നേതാക്കൻമാരുടെ കൂടിക്കാഴ്ചയും അവർ അനൗദ്യോഗിക വേഷത്തിൽ പുഞ്ചിരി തൂകി നിൽക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽഥാനി, യു എ ഇ നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ഷെയ്‌ഖ് തഹ് നൂൻ ബിൻ സയിദ് അൽ നഹ്യാൻ എന്നിവരാണ് സൗദിയിലെ ചെങ്കടൽ തീരത്ത് കണ്ടുമുട്ടിയത്.

സൗദി കിരീടാവകാശിയുടെ ഓഫീസ് ഡയറക്ടര്‍ ബദ്ര് അല്‍അസാകിര്‍ ആണ് ട്വീറ്ററിലൂടെ ചിത്രം പുറത്തു വിട്ടത്.
അനൗദ്യോഗിക വേഷത്തിലുള്ള ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം വൈറലായി. ചിത്രത്തിൽ ഷർട്ട്, ടീ ഷർട്ട്, ഷോർട്സ് എന്നിവ ധരിച്ചാണ് മൂവരും പ്രത്യക്ഷപ്പെടുന്നത്. ഔദ്യോഗിക പരിവേഷങ്ങളും അകമ്പടികളുമില്ലാതെയുള്ള ചിത്രമായതു കൊണ്ടു തന്നെയാണ് ഇത്ര പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടത്.

ഖത്തര്‍ പ്രതിസന്ധിക്ക് അന്ത്യം കുറിച്ച് അല്‍ഉല കരാര്‍ ഒപ്പുവെച്ച ശേഷം സൗദി അറേബ്യയും ഖത്തറും യു എ ഇയും തമ്മിലുള്ള ശക്തമായ ബന്ധം പ്രതിഫലിപ്പിക്കുന്നതാണ് ഈ ഫോട്ടോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം.

Leaders of the UAE Saudi Arabia and Qatar in a casual look and Image went Viral

COMMENTS

Wordpress (0)
Disqus (0 )