പ്രവാസികൾക്ക് തിരിച്ചടി; സൗജന്യ മരുന്ന് വിതരണം കുറയ്‍ക്കാനൊരുങ്ങി കുവൈത്ത്

പ്രവാസികൾക്ക് സൗജന്യമായി മരുന്ന് നൽകുന്നത് കുറയ്ക്കുന്നതിനുള്ള പദ്ധതി ആരോഗ്യ മന്ത്രാലയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വെയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. | Kuwait to reduce free supply of medicines to expatriates

പ്രവാസികൾക്ക് തിരിച്ചടി; സൗജന്യ മരുന്ന് വിതരണം കുറയ്‍ക്കാനൊരുങ്ങി കുവൈത്ത്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്തു വരുന്ന പ്രവാസികൾക്ക് തിരിച്ചടി. പ്രവാസികൾക്കുള്ള സൗജന്യ മരുന്ന് വിതരണം കുറയ്ക്കാൻ ഒരുങ്ങിയിരിക്കുകയാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയം. പ്രവാസികൾക്ക് സൗജന്യമായി മരുന്ന് നൽകുന്നത് കുറയ്ക്കുന്നതിനുള്ള പദ്ധതി ആരോഗ്യ മന്ത്രാലയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വെയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

രാജ്യത്തെ ആശുപത്രികൾ, ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്ന് സൗജന്യമായി മരുന്ന് നൽകുന്നത് കുറയ്ക്കുന്നത് സംബന്ധിച്ച നീക്കമാണ് നടക്കുന്നത്. അതേസമയം, മെഡിക്കൽ ഇൻഷുറൻസ് ഉള്ളവരുടെ ചികിത്സയ്ക്ക് പ്രത്യേക പരിഗണന വേണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളിലുണ്ട്.

ഈ സാമ്പത്തിക വർഷത്തിൽ (2021 – 2022) പത്തു ശതമാനമെങ്കിലും ചെലവ് ചുരുക്കുന്നതിനുള്ള പദ്ധതികളാണ് ആരോഗ്യമന്ത്രാലയം മന്ത്രിസഭയ്ക്ക് സമർപ്പിക്കാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതിനായി ആരോഗ്യ മന്ത്രാലയത്തിലെ പ്രത്യേക സമിതിയെ ക്യാബിനറ്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

സ്വദേശികൾക്ക് വിദേശ രാജ്യങ്ങളിൽ പോയി ചികിത്സ നടത്താനുള്ള അനുമതി അതീവ ഗുരുതര സാഹചര്യങ്ങളിൽ മാത്രമാക്കുന്നത് വഴി 30 ശതമാനത്തിന്റെ കുറവ് വരുത്തുക എന്നിവ പരിഗണനയിലുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Kuwait to reduce free supply of medicines to expatriates

COMMENTS

Wordpress (0)
Disqus ( )