നാടുകടത്തൽ നടപടികൾ ശക്തമാക്കി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം

ഇതിനായി പ്രത്യേക ഓഫീസ് തുറക്കും. താമസകാര്യ വകുപ്പ് അൽ അസ്ഹാം റൗണ്ട് എബൗട്ടിനു സമീപമാണ് ഓഫീസ് തുറക്കുക. | Kuwait Interior Ministry intensifies deportation proceedings

നാടുകടത്തൽ നടപടികൾ ശക്തമാക്കി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം

കുവൈറ്റ് സിറ്റി: നാടുകടത്തൽ കേന്ദ്രത്തിൽ അന്തേവാസികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി നാടുകടത്തൽ നടപടികൾ വേഗത്തിലാക്കി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം. ഇതിനായി പ്രത്യേക ഓഫീസ് തുറക്കും. താമസകാര്യ വകുപ്പ് അൽ അസ്ഹാം റൗണ്ട് എബൗട്ടിനു സമീപമാണ് ഓഫീസ് തുറക്കുക.

പൊലീസ് പിടിയിലാകുന്നവരുടെ പേരിൽ താമസനിയമലംഘനം അല്ലാത്ത കുറ്റകൃത്യങ്ങൾ ഇല്ലെങ്കിൽ വേഗത്തിൽ തന്നെ സ്വന്തം നാട്ടിലേക്ക് അയയ്ക്കാനാണ് പ്രത്യേക ഓഫീസ് തുറക്കുന്നത്. നാടുകടത്തൽ കേന്ദ്രത്തിൽ അന്തേവാസികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച ആഭ്യന്തരമന്ത്രി ഷെയ്ഖ് താമിർ അൽ അലി അസ്സബാഹ് കഴിഞ്ഞയാഴ്ച നാടു കടത്തൽ കേന്ദ്രം സന്ദർശിച്ചിരുന്നു. നടപടികൾ വേഗത്തിലാക്കാൻ മന്ത്രി നിർദ്ദേശം നൽകി. നാടുകടത്തൽ സെൽ വിമാനത്താവളത്തിൽ രൂപവത്കരിക്കുന്നതും ആലോചനയിലുണ്ട്.

Kuwait Interior Ministry intensifies deportation proceedings

COMMENTS

Wordpress (0)
Disqus (0 )