Kuwait | ഹിജ്‌റ പുതുവർഷം; കുവൈറ്റിൽ 2021 ഓഗസ്റ്റ് 8,9 തീയതികളിൽ അവധി പ്രഖ്യാപിച്ചു

Kuwait | പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം

Kuwait | ഹിജ്‌റ പുതുവർഷം; കുവൈറ്റിൽ 2021 ഓഗസ്റ്റ് 8,9 തീയതികളിൽ അവധി പ്രഖ്യാപിച്ചു

ഈ വർഷത്തെ ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 8,9 തീയതികൾ അവധി ദിനങ്ങളായി കുവൈറ്റ് ക്യാബിനറ്റ് പ്രഖ്യാപിച്ചതായി ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. ഓഗസ്റ്റ് 2-ന് വൈകീട്ടാണ് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

കുവൈറ്റ് പ്രധാനമന്ത്രി H.H ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബായുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം. ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ കുറിക്കുന്ന ഈ അവസരത്തിലെ അവധി 2021-ൽ ഓഗസ്റ്റ് 8, 9 തീയതികളിലായിരിക്കും.

ഈ തീയതികളിൽ രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. അവധിക്ക് ശേഷം ഓഗസ്റ്റ് 10 മുതൽ ഇവയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.

Kuwait declared August 8 and 9 as a holiday in connection with the Hijra New Year

COMMENTS

Wordpress (0)
Disqus (0 )