തീവ്രവാദ സംഘടനയായ ഹിസ്ബുല്ലയിൽ ചേർന്നു; കുവൈറ്റി യുവാവിന് അഞ്ചുവര്‍ഷം തടവ്
ലബനോനിൽ ആക്രമണം നടത്താനായി ഇയാൾ ആയുധ പരിശീലനം നടത്തിയതായി രേഖകൾ വ്യക്തമാക്കുന്നു. | Kuwait Criminal Court has sentenced a Kuwaiti to 5 years in prison for joining Hezbollah
കുവൈറ്റ് സിറ്റി: തീവ്രവാദ സംഘടനയായ ഹിസ്ബുല്ലയിൽ ചേർന്ന യുവാവിന് അഞ്ചുവർഷം തടവുശിക്ഷ വിധിച്ച് കുവൈറ്റിലെ ക്രിമിനൽ കോടതി. കുവൈറ്റി യുവാവിനാണ് കുവൈറ്റിലെ ക്രിമിനൽ കോടതി അഞ്ചുവർഷം തടവ് ശിക്ഷ വിധിച്ചത്. അൽ സേയസ്സ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ലബനോനിൽ ആക്രമണം നടത്താനായി ഇയാൾ ആയുധ പരിശീലനം നടത്തിയതായി രേഖകൾ വ്യക്തമാക്കുന്നു. ദേശീയ സുരക്ഷാ നിയമപ്രകാരം പബ്ലിക് പ്രോസിക്യൂഷന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ രേഖകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
കൂടാതെ, രാജ്യത്തിന്റെ അടിസ്ഥാന സംവിധാനങ്ങള്‍ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന സംഘടനയില്‍ ചേരുകയും അവയുമായി ആശയവിനിമയം നടത്തുകയും ചെയ്തതായും കോടതി രേഖകള്‍ സൂചിപ്പിക്കുന്നു.
Kuwait Criminal Court has sentenced a Kuwaiti to 5 years in prison for joining Hezbollah