ബസിൽ നഷ്ടപ്പെട്ട പേഴ്‌സ് തിരികെ നൽകി; ബസ് ഡ്രൈവറിനു സ്വീകരണം നൽകി കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ

ബസിൽ നഷ്ടപ്പെട്ട പേഴ്‌സ് തിരികെ നൽകി; ബസ് ഡ്രൈവറിനു സ്വീകരണം നൽകി കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ

കുവൈറ്റ്‌ സിറ്റി: കഴിഞ്ഞ ദിവസമാണ് സിറ്റി ബസിൽ വെച്ച് ശ്രീലങ്കൻ സ്വദേശിയുടെ പണവും സിവിൽ ഐഡിയും, ബാങ്ക് കാർഡും അടങ്ങിയ പേഴ്‌സ് യാത്രവേളയിൽ നഷ്ടപ്പെട്ടത്. ഇതേ തുടർന്ന് കുവൈറ്റിലെ പ്രമുഖ സാമൂഹ്യ, സാസ്കാരിക, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തനം നടത്തുന്ന സംഘടനകളിൽ ഒന്നായ കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷനുമായി (KKPA) ശ്രീലങ്കൻ സ്വദേശിയുടെ സുഹൃത്ത്‌ ബന്ധപ്പെട്ടത്‌.

വിശദമായ തിരച്ചിലിനൊടുവിൽ സിറ്റി ബസ് ഡ്രൈവർ ആയ ബൽവീന്ദ്ര സിംങ്ങിന്റെ കൈവശം പണമടങ്ങിയ പേഴ്സും സിവിൽ ഐഡിയും സുരക്ഷിതമായി ഇരിക്കുന്നു എന്ന വിവരം അറിയാൻ സാധിച്ചു.

ഉടനെ തന്നെ സിറ്റി ബസിന്റ്റെ മിർഖാബിലെ ഹെഡ് ഓഫീസിൽ KKPA സംഘടനാ നേതാക്കൾ എത്തുകയും, ഡ്രൈവറിൽ നിന്നും അത് കൈപ്പറ്റുകയും പേഴ്സിന്റെ ഉടമയുടെ കയ്യിൽ അതു തിരികെ ഏല്പിക്കുകയും ചെയ്തു. ഇത്തരം മഹനീയ പ്രവർത്തനം കാഴ്ചവെച്ച് സമൂഹത്തിന് മാതൃക ആയ ഡ്രൈവർ ബൽവീന്ദ്ര സിംഗിനെ KKPA പൊന്നാട അണിയിച്ച് ആദരിച്ചു.

പ്രവർത്തനങ്ങൾക്ക് സക്കീർ പുത്തെൻപാലത്തു, മുബാറക് കമ്പ്രത്ത്, സുശീല കണ്ണൂർ, മേഴ്‌സി കുഞ്ഞുമോൾ, ബൈജു ലാൽ, വിനോദ്, ഹരീന്ദ്രൻ, അബ്‌ദുൾ കലാം മൗലവി എന്നിവർ നേതൃത്വം നൽകി.

Kuwait city bus driver became a role model by returning the lost money purse

COMMENTS

Wordpress (1)
Disqus (0 )