കുവൈറ്റ് സെന്റർ ഫോർ മെന്റൽ ഹെൽത്തിൽ ഒരു മാസം എത്തുന്നത് 6000 രോഗികൾ
മാനസികമായ അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുന്നവർ പ്രൊഫഷണലായ സഹായം തേടുന്നത് അപമാനമല്ലെന്ന് അദ്ദേഹം അറിയിച്ചു. | Kuwait Center for Mental health receives 6000 patients a month
കുവൈറ്റ് സിറ്റി: കുവൈറ്റ് സെന്റർ ഫോർ മെന്റൽ ഹെൽത്തിൽ ഒരു മാസം എത്തുന്നത് ശരാശരി 6000 രോഗികൾ. അൽ സബഹ് മെഡിക്കൽ ഡിസ്ട്രിക്റ്റ് ഡയറക്ടർ ഡോ അഹ്മദ് അൽ- ഷട്ടി അറിയിച്ചതാണ് ഇക്കാര്യം. ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി ‘മെന്റൽ ഹെൽത്ത് കെയർ ഫോർ ഓൾ, റ്റു മേക്ക് ദിസ് സ്ലോഗൻ എ റിയാലിറ്റി’ എന്ന വിഷയത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മാനസികമായ അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുന്നവർ പ്രൊഫഷണലായ സഹായം തേടുന്നത് അപമാനമല്ലെന്ന് അദ്ദേഹം അറിയിച്ചു. കുവൈറ്റിൽ അഞ്ചുപേരിൽ ഒരാൾ വെച്ച് മാനസികമായ അസ്വാസ്ഥ്യങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് അൽ – ഷാട്ടി പറഞ്ഞു.
അതേസമയം, കൊറോണ മഹാമാരി ആളുകളുടെ മാനസികാരോഗ്യത്തെ ബാധിച്ചതിന് പ്രത്യേക കണക്കുകൾ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, മഹാമാരി സമയത്ത് ആഗോളതലത്തിൽ തന്നെ മാനസികമായ അസ്വസ്ഥകൾക്ക് ചികിത്സ തേടിയവരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായതായി കുവൈറ്റ് സെന്റർ ഫോർ മെന്റൽ ഹെൽത്ത് സൈക്യാട്രി ഡിപ്പാർട്ട്മെന്റ് വിഭാഗം തലവൻ ഡോ അമ്മർ അൽ സായേഘ് പറഞ്ഞു.
Kuwait Center for Mental health receives 6000 patients a month