ട്രാഫിക് നിയമലംഘനം; കർശന പരിശോധനയുമായി കുവൈറ്റ് അധികൃതർ
5 മണിക്കൂറിനിടെ 850 പേർക്കാണ് പരിശോധനയില്‍ നോട്ടീസ് നല്‍കിയത്
കുവൈറ്റ് : ഗതാഗത നിയമലംഘനം തടയുന്നതിന് കര്‍ശന പരിശോധനയുമായി കുവൈറ്റ് അധികൃതര്‍. ഗതാഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, കൂടുതൽ ശബ്ദമുണ്ടാക്കി വാഹനം ഓടിക്കുക. വേഗത്തില്‍ വാഹനം ഓടിക്കുക, ഇങ്ങനെയുള്ള നിരവധി നിയമ ലംഘനങ്ങള്‍ ആണ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ അധികൃതര്‍ കണ്ടെത്തിയത്.
കുവൈറ്റിലെ ഫഹാഹീൽ, ജലീബ് ഷുയൂഖ്, ഷുവൈഖ് എന്നിവിടങ്ങളില്‍ ആണ് കര്‍ശന പരിശോധന നടത്തിയിരുന്നു. 5 മണിക്കൂറിനിടെ 850 പേർക്കാണ് പരിശോധനയില്‍ നോട്ടീസ് നല്‍കിയത്. പലരും ലൈസന്‍സ് പോലുമില്ലാതെ ബൈക്കുകളില്‍ ഡെലിവറി സര്‍വീസുകള്‍ നടത്തുന്നതും പോലീസ് കണ്ടെത്തി. കുവൈത്ത് മുനിസിപ്പാലിറ്റിയും മാൻപവർ പബ്ലിക് അതോറിറ്റിയും ചേര്‍ന്നാണ് വാഹനങ്ങളുടെ പരിശോധന നടത്തിയത്.
കുവൈറ്റില്‍ കൊവിഡ് വ്യാപനം കുറവാണ്. വാക്സിന് നല്ക്കുന്ന നടപടികള്‍ രാജ്യത്ത് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിന് നല്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതുവരെ 12നും 15നും ഇടയിൽ പ്രായമുള്ള 20,000 പേർക്ക് കൊവിഡ് വാക്സിന് നൽകി. അതായത് മൊത്തം 80 ശതമാനം വരും.
സ്കൂൾ തുറക്കുന്നതിന് മുമ്പ് മുഴുവന്‍ കുട്ടികള്‍ക്കും കൊവിഡ് വാക്സിന് നല്കാന് ആണ് തീരുമാനിച്ചിരിക്കുന്നത്. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. 12 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നല്ക്കുന്നത് കൊണ്ട് ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകില്ലെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് ഫൈസർ വാക്സിനാണ് കുവൈറ്റില്‍ നല്ക്കുന്നത്.
വാക്സിന് സ്വീകരിച്ചവരില്‍ ഇതുവരെ ആര്‍ക്കും അത്യാഹിതമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഫൈസര്‍ വാക്സിന് നല്ക്കുന്നത് യൂറോപ്യൻ മെഡിസിൻസ് ഏജൻസി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി രാജ്യങ്ങളിലെ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്കി തുടങ്ങി. സെപ്റ്റംബർ അവസാനിക്കുന്നതിന് മുമ്പ് തന്നെ 12 വയസിന് മുകളില്‍ ഉള്ള കുട്ടികള്‍ക്ക് രണ്ട് ഡോസ് വാക്സിന് നല്കാന് നല്കാന് ആണ് കുവൈറ്റ് അധിതര്‍ ലക്ഷ്യമിടുന്നത്.
Kuwait authorities will conduct strict inspections to prevent traffic violations