Kerala Association of New Jersey | ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 14 ന്
Kerala Association of New Jersey | രാവിലെ പതിനൊന്നു മണിക്ക് വിവിധ കലാകായിക പരിപാടികളോടെ ആരംഭിക്കുന്ന ഓണാഘോഷപരിപാടികൾ വൈകുന്നേരം വരെ തുടരും

ന്യൂ ജേഴ്‌സിയിലെ മലയാളി അസോസിയേഷനായ കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 14 ന് നടക്കും. വില്യം വാറൻ പാർക്കിൽ വച്ചു രാവിലെ പതിനൊന്നു മണിക്ക് വിവിധ കലാകായിക പരിപാടികളോടെ ആരംഭിക്കുന്ന ഓണാഘോഷപരിപാടികൾ വൈകുന്നേരം വരെ തുടരും.
ഉച്ചക്ക് 12 മണിക്ക് വിഭവസമൃദമായ ഓണ സദ്യ നടക്കും. കൊറോണയുടെ മാരക പിടിയിൽനിന്നും ചെറിയ മോചനം ലഭിച്ചതിനു ശേഷം നടക്കുന്ന ആദ്യ ഓണം എന്നനിലയിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ വളരെ പരിമിതികൾ ഉണ്ടുള്ളതുകൊണ്ടും ടിക്കറ്റുകൾ പരിമിതമാണ്. എത്രയും പെട്ടെന്ന് https://www.kanj.org/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കുക.
Time & Location
Aug 14, 11:00 AM – 5:00 PM
Woodbridge Township
Kerala Association of New Jersey is conducting Onam celebration on august 14