അഭ്യസ്തവിദ്യർക്ക് തൊഴിൽ; 10,600 കോടിയുടെ ബൃഹദ് പദ്ധതിയുമായി K-DISC

അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാക്കുന്നതിനുള്ള പദ്ധതിയുടെ സമീപനരേഖയ്ക്ക് മന്ത്രിസഭ ഉടന്‍ അനുമതി നല്‍കും

അഭ്യസ്തവിദ്യർക്ക് തൊഴിൽ; 10,600 കോടിയുടെ ബൃഹദ് പദ്ധതിയുമായി K-DISC

അഭ്യസ്ഥവിദ്യര്‍ക്ക് തൊഴില്‍ നല്‍കാന്‍ അഞ്ചുവര്‍ഷം കൊണ്ട് 10600 കോടിരൂപ ചെലവഴിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയുടെ സമീപനരേഖ K-Disc (കെ ഡിസ്ക്) സര്‍ക്കാരിന് സമര്‍പ്പിച്ചു. 65 ലക്ഷം വീടുകളില്‍ കുടുംബശ്രീ മുഖേന നൈപുണി വികസന ജനകീയ ക്യാംപയിന്‍ നടത്താനും പദ്ധതിയുണ്ട്. അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാക്കുന്നതിനുള്ള പദ്ധതിയുടെ സമീപനരേഖയ്ക്ക് മന്ത്രിസഭ ഉടന്‍ അനുമതി നല്‍കും.

മൂന്ന് വോള്യങ്ങളിലായി വിശദമായ സമീപനരേഖയാണ് കെ ഡിസ്ക് തയ്യാറാക്കിയിരിക്കുന്നത്. തൊഴില്‍ നൈപുണ്യ പരിശീലനം, പരിശീലനത്തിനുള്ള അടിസ്ഥാനസൗകര്യം ഒരുക്കല്‍, ആയിരം വര്‍ക്ക് നിയര്‍ ഹോം അടക്കമുള്ള തൊഴിലിട സൗകര്യമൊരുക്കല്‍ എന്നിവയിലായി 5000 കോടി രൂപ നിക്ഷേപിക്കും. തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ പൂള്‍ തയ്യാറാക്കുന്നതടക്കമുള്ള പദ്ധതികള്‍ക്ക് മറ്റൊരു 5000 കോടിയും. സംസ്ഥാന ബജറ്റില്‍ 300 കോടിയാണ് നീക്കിവച്ചിരിക്കുന്നത്. ബാക്കി തുക കിഫ്ബി വഴിയും വായ്പയായും വ്യവസായസംഘടനകള്‍ വഴിയും സമാഹരിക്കാനാണ് ആലോചന.

വ്യവസായ മേഖലയുടെ ആവശ്യത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ–പരിശീലന പരിപാടിയാണ് നിര്‍ദേശങ്ങളിലെ പുതുമ. അഗ്രി ടെക് മേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ഇക്കോ സിസ്റ്റം ഒരുക്കുന്നതിനും കര്‍മപരിപാടി തയ്യാറാക്കിയിട്ടുണ്ട്. തൊഴില്‍ സൃഷ്ടിക്കായുള്ള ഈ പരിശ്രമങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വിപുലമായ ജനകീയ പ്രചാരണപരിപാടിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.

കുടുംബശ്രീ വഴി ചെറുപ്പക്കാരുടെ കര്‍മസേന രൂപീകരിച്ച് 65 ലക്ഷം വീടുകളില്‍ മെഗാ ക്യാംപയിന്‍ നടത്തും. മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച സമീപനരേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടന്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കും. ആറുമാസത്തിനകം പദ്ധതി നടപ്പാക്കിതുടങ്ങും.

K Disc submits to Government a plan to spend `10600 crores over five years to provide employment for educated students

COMMENTS

Wordpress (0)
Disqus (0 )