മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണന് സസ്‌പെൻഷൻ

മാതൃഭൂമി ന്യൂസിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു

മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണന് സസ്‌പെൻഷൻ

സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച കാരണത്താല്‍ മാതൃഭൂമി ന്യൂസിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു . സ്ഥാപനത്തിലെ സഹപ്രവർത്തകയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയിലേക്ക് മാനേജ്‌മെന്റ് കടന്നത് .

ഇരയായ യുവ മാധ്യമ പ്രവർത്തക പ്രസ്തുതചാനലിൻ്റെ വനിതാ സെൽ വഴി മാധ്യമ പ്രവർത്തകനെതിരെ പരാതി നല്‍കുകയായിരുന്നു. മുന്നോട്ടുള്ള നടപടിയില്‍ ഈ പരാതിയിൽ മാധ്യമ പ്രവർത്തക ഉറച്ചു നിന്നാൽ കടുത്ത വേണുവിനെതിരെ നടപടിതന്നെ ഉണ്ടാകും.

കഴിഞ്ഞ ദിവസമായിരുന്നു സംഭവത്തിനാസ്പദമായ സന്ദേശം വേണു യുവതിയ്ക്ക് അയച്ചത്. ഇതിനു മുന്‍പും സമാനമായി ഇദ്ദേഹത്തിനെതിരെ രണ്ടു വട്ടം പരാതി ഉയർന്നിരുന്നു. ആ സമയം അദ്ദേഹത്തിൻ്റെ ബന്ധു ഇടപെട്ട് ഈ പരാതികൾ ഒതുക്കി തീര്‍ക്കുകയായിരുന്നു.

ഒരു മേക്കപ്പ് വുമൺ അടക്കം ഇയാൾക്കെതിരെ പരാതി പറഞ്ഞിരുന്നു. മാധ്യമ പ്രവർത്തക ഇദ്ദേഹം തന്നോട് മോശമായി പെരുമാറിയപ്പോൾ തിരികെ രോഷത്തോടെ പ്രതികരിച്ചു.

Journalist Venu Balakrishnan suspended from mathrubhumi news

COMMENTS

Wordpress (0)
Disqus (0 )