യു എ ഇ നഴ്സിങ് മേഖലയിൽ സ്വദേശിവൽക്കരണ നീക്കം; മലയാളികൾക്ക് തിരിച്ചടി

നഴ്സിങ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതടക്കമുള്ള പദ്ധതികൾ യു എ ഇ പ്രഖ്യാപിച്ചു കഴിഞ്ഞു. | Indigenization move in the UAE nursing sector

യു എ ഇ നഴ്സിങ് മേഖലയിൽ സ്വദേശിവൽക്കരണ നീക്കം; മലയാളികൾക്ക് തിരിച്ചടി

ദുബായ്: നഴ്സിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യു എ ഇ. ഏതായാലും മലയാളികൾക്ക് വലിയ തിരിച്ചടിയാകുന്ന പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് യു എ ഇ. നഴ്സിങ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതടക്കമുള്ള പദ്ധതികൾ യു എ ഇ പ്രഖ്യാപിച്ചു കഴിഞ്ഞു.

നഴ്സിങ്ങിൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ തുടങ്ങാനാണ് നീക്കം. അഞ്ചു വർഷത്തിനകം 10,000 പേർക്ക് സ്കോളർഷിപ്പുകൾ നൽകാനും തീരുമാനിച്ചു. നഴ്സിങ്, പ്രോഗ്രാമിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് അഞ്ചു വർഷത്തേക്കു വേതനത്തിനു പുറമേ പ്രതിമാസം 5000 ദിർഹം ബോണസും നൽകും. ഏകദേശം ഒരു ലക്ഷം രൂപ.

സ്വകാര്യമേഖലയിൽ കൂടുതൽ ആനുകൂല്യങ്ങളോടെ 75,000 സ്വദേശികൾക്ക് തൊഴിലവസരം ഉറപ്പാക്കും. ഏപ്രിലിൽ തന്നെ നഴ്സിങ് – മിഡിവൈഫ് രംഗത്ത് സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതികൾക്ക് തുടക്കമായിരുന്നു. നഴ്സിങ് രംഗത്ത് സ്വദേശിവൽക്കരണം വന്നാൽ അത് ആയിക്കണക്കിന് മലയാളികളെ ആയിരിക്കും ബാധിക്കുക.

അഞ്ചു വർഷം കൊണ്ട് പത്തു ശതമാനം സ്വദേശിവൽക്കരണമാണ് യു എ ഇ ലക്ഷ്യം വെയ്ക്കുന്നത്. സ്വകാര്യമേഖലയിലെ തൊഴിലുടമകൾ ഓരോ വർഷവും രണ്ട് ശതമാനം എന്ന തോതിൽ അഞ്ചു വർഷത്തേക്ക് സ്വദേശി ജീവനക്കാരുടെ എണ്ണം കൂട്ടണം എന്നാണ് നിർദ്ദേശം. സ്വകാര്യ മേഖലയിൽ 20,000 ദിർഹത്തിൽ ശമ്പളം
ഉള്ളവരുടെ പെൻഷൻ ഫണ്ടിലേക്ക് അഞ്ചു വർഷത്തേക്ക് നിശ്ചിത തുക വകയിരുത്തും. ഇവരുടെ ഓരോ കുട്ടിക്കും 800 ദിർഹം പ്രതിമാസം അലവൻസ്.

Indigenization move in the UAE nursing sector

COMMENTS

Wordpress (0)
Disqus ( )