വിദ്യാർത്ഥികളുടെ വാക്സിനേഷൻ അന്തിമഘട്ടത്തിലേക്ക്; ഒമാനിൽ ഇന്ത്യൻ സ്കൂളുകൾ ഉടൻ തുറക്കും
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി നടപ്പാക്കിയ ശേഷം മാത്രമായിരിക്കും തുറന്നു പ്രവർത്തിക്കാൻ സ്കൂളുകൾക്ക് അനുമതി നൽകുക. | Indian schools in Oman open soon after students vaccination
മസ്കറ്റ്: വിദ്യാർത്ഥികളുടെ വാക്സിനേഷൻ പൂർത്തിയാകുന്ന പശ്ചാത്തിൽ ഉടൻ തുറക്കാൻ തയ്യാറായി ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ. രാജ്യത്തെ മസ്കത്ത് ഒഴികെയുള്ള ഭാഗങ്ങളിൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ വാക്സിനേഷൻ ഏതാണ്ട് പൂർണമായി കഴിഞ്ഞു.
പന്ത്രണ്ട് വയസിനു മുകളിലുള്ള ഏകദേശം 70 ശതമാനം കുട്ടികളും മസ്കറ്റ് മേഖലയിൽ വാക്സിനേഷൻ നടത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതുവരെ വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. വിദ്യാർത്ഥികളുടെ വാക്സിനേഷൻ നടപടികൾ പൂർത്തിയാകുന്നതോടെ ഇന്ത്യൻ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.
വിദ്യാർത്ഥികളിൽ വാക്സിനേഷൻ പൂർത്തിയാക്കിയെങ്കിലും തുറക്കുന്നതിനു മുമ്പ് വിദ്യാലയങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കേണ്ടതുണ്ട്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി നടപ്പാക്കിയ ശേഷം മാത്രമായിരിക്കും തുറന്നു പ്രവർത്തിക്കാൻ സ്കൂളുകൾക്ക് അനുമതി നൽകുക.
തലസ്ഥാന നഗരമായ മസ്കറ്റ് മേഖലയിലെ പന്ത്രണ്ട് വയസിനു മുകളിലുള്ള വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നടത്താൻ ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വാക്സിനേഷന് എത്തിയത് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ്. കുട്ടികൾക്ക് ഫൈസർ വാക്സിനാണ് ലഭിച്ചത്. ഇത് സൗജന്യവുമായിരുന്നു.
Indian schools in Oman open soon after students vaccination