18 മാസത്തെ ഇടവേളയ്ക്ക് ശേഷം കുവൈറ്റിൽ ഇന്ത്യൻ സ്കൂളുകൾ തുറന്നു

രാവിലെ തന്നെ കുട്ടികൾ സ്കൂളുകളിലേക്ക് എത്തിത്തുടങ്ങി. സ്കൂൾ യൂണിഫോമും മാസ്കും ധരിച്ച് സ്കൂളിൽ എത്തിയ കുട്ടികൾ സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിച്ചു. | Indian schools in Kuwait welcomes students to classrooms

18 മാസത്തെ ഇടവേളയ്ക്ക് ശേഷം കുവൈറ്റിൽ ഇന്ത്യൻ സ്കൂളുകൾ തുറന്നു

കുവൈറ്റ് സിറ്റി: നീണ്ട പതിനെട്ടു മാസത്തെ ഇടവേളയ്ക്കു ശേഷം കുവൈറ്റിൽ ഇന്ത്യൻ സ്കൂളുകൾ തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സെപ്തംബർ 26, ഞായറാഴ്ച കുവൈറ്റിലെ ഇന്ത്യൻ സ്കൂളിൽ കുട്ടികൾ ക്ലാസ് റൂമുകളിൽ എത്തി.

കുവൈറ്റ് സർക്കാരിന്റെ തീരുമാനങ്ങൾക്ക് വിധേയമായി കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിൽ ഇന്നുമുതൽ ഓഫ് ലൈൻ ക്ലാസുകൾ തുടങ്ങി. രാവിലെ തന്നെ കുട്ടികൾ സ്കൂളുകളിലേക്ക് എത്തിത്തുടങ്ങി.
സ്കൂൾ യൂണിഫോമും മാസ്കും ധരിച്ച് സ്കൂളിൽ എത്തിയ കുട്ടികൾ സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിച്ചു.

സ്കൂൾ ബസുകളിൽ സീറ്റിംഗ് കപാസിറ്റിയുടെ അമ്പതു ശതമാനം കുട്ടികളെയാണ് യാത്ര ചെയ്യാൻ അനുവദിച്ചത്. നിരവധി കുട്ടികളെ അവരുടെ രക്ഷിതാക്കൾ കാറിൽ സ്കൂളുകളിൽ കൊണ്ടുചെന്നാക്കി. സ്കൂൾ അങ്കണത്തിലേക്ക് കയറുന്നതിനു മുമ്പ് വിദ്യാർത്ഥികളുടെ ടെമ്പറേച്ചർ ചെക്ക് ചെയ്തു.

Indian schools in Kuwait welcomes students to classrooms

COMMENTS

Wordpress (0)
Disqus (0 )