സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ അമ്മയും മകളും മരിച്ചു

മധുരൈ സ്വദേശികളായ മലര്‍ ശെല്‍വി (54), മകള്‍ ശ്യാമ (25) എന്നിവരാണ് മരിച്ചത്. കനഗ സബാപതിയാണ് മരിച്ച മലർ ശെൽവിയുടെ ഭർത്താവ്. | Indian mother and daughter killed in car crash in Saudi Arabia

സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ അമ്മയും മകളും മരിച്ചു

റിയാദ്: തമിഴ് നാട് സ്വദേശികളായ അമ്മയും മകളും സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍ ദഹൂ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. തമിഴ്‌നാട് മധുരൈ സ്വദേശികളായ മലര്‍ ശെല്‍വി (54), മകള്‍ ശ്യാമ (25) എന്നിവരാണ് മരിച്ചത്. കനഗ സബാപതിയാണ് മരിച്ച മലർ ശെൽവിയുടെ ഭർത്താവ്.

ഇവർ സഞ്ചരിച്ച കാർ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. റിയാദില്‍ നിന്ന് ദമ്മാമിലേക്ക് പോകുകയായിരുന്നു തമിഴ് കുടുംബം. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കനഗ സബാപതിക്കും പരിക്കേറ്റിട്ടുണ്ട്.

കുടുംബം റിയാദില്‍ നിന്ന് പുറപ്പെട്ടത് ദമ്മാമിന് സമീപം അല്‍ഖോബാറിലേക്ക് പോകാനായിരുന്നു. മരിച്ച മലർ ശെൽവിയുടെയും കനഗ സബാപതിയുടെയും മകളായ ശ്യാമ അമേരിക്കയില്‍ പഠിക്കുകയാണ്. സന്ദര്‍ശന വിസയിൽ സൗദിയിൽ എത്തിയതായിരുന്നു.

Indian mother and daughter killed in car crash in Saudi Arabia

COMMENTS

Wordpress (0)
Disqus (0 )