1000ത്തിലധികം നിരോധിത ഗുളികകള്‍ കൊണ്ടുവന്നു; പ്രവാസി ഇന്ത്യക്കാരന് വിമാനത്താവളത്തില്‍ പിടിയിലായി
ഇന്ത്യയിൽ നിന്നുള്ള വിമാനത്തിലാണ് ഇയാൾ കുവൈറ്റിൽ എത്തിയത്. | indian expat arrested in kuwait with more than 1000 narcotic pills

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിരോധിച്ച മയക്കുമരുന്ന് ഗുളികകളുമായി പ്രവാസി പിടിയിൽ. ഇന്ത്യക്കാരനായ പ്രവാസിയാണ് കുവൈറ്റ് വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് കുവൈറ്റിൽ നിരോധിച്ച 1,004 ട്രമഡോള്‍ ഗുളികകൾ കണ്ടെത്തി.
തിങ്കളാഴ്ചയായിരുന്നു ഇയാൾ കുവൈറ്റ് എയർപോർട്ടിൽ വെച്ച് ഗുളികകളുമായി കസ്റ്റംസിന്റെ പിടിയിലായത്. ഇന്ത്യയിൽ നിന്നുള്ള വിമാനത്തിലാണ് ഇയാൾ കുവൈറ്റിൽ എത്തിയത്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം, വിമാനത്താവളത്തിൽ വെച്ച് പിടിയിലായ വ്യക്തിയുടെ മറ്റ് വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.
indian expat arrested in kuwait with more than 1000 narcotic pills