Kuwait | കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ധനസഹായം

കോവിഡ് ബാധിച്ചു മരിച്ച നിര്‍ധനരായ ഇന്ത്യക്കാരുടെ ആശ്രിതര്‍ക്കാണ് സാമ്പത്തിക സഹായം നല്‍കി തുടങ്ങിയത്

Kuwait | കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ധനസഹായം

Kuwait | കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസ്സിയുടെ ധനസഹായം. ആദ്യഘട്ടത്തില്‍ കോവിഡ് ബാധിച്ചു മരിച്ച 65 ഇന്ത്യക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കി.

ആദ്യ പട്ടികയില്‍ സൂക്ഷ്മ പരിശോധന നടത്തി കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ച നിര്‍ധനരായ ഇന്ത്യക്കാരുടെ ആശ്രിതര്‍ക്കാണ് സാമ്പത്തിക സഹായം നല്‍കി തുടങ്ങിയത്.

ആദ്യഘട്ടമായി 65 പേരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കിയതായി ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് സ്വാതന്ത്ര്യ ദിനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ചാണ് എംബസി സഹായധനം നല്‍കുന്നത്.

ഇതു സംബന്ധിച്ച് ജൂലൈ 28-ന് എംബസിയില്‍ നടന്ന ഓപ്പണ്‍ ഹൗസിലാണ് സ്ഥാനപതി സഹായം പ്രഖ്യപിച്ചത്. ഇതിനകം ആദ്യഘട്ട പട്ടിക തയാറാക്കി തുക അര്‍ഹരായവരുടെ കുടുംബത്തിന് സഹായം എത്തിച്ചത് മികച്ച നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ച 560 ലേറെ ഇന്ത്യക്കാരുടെ ഫയലുകള്‍ സൂഷ്മ പരിശോധന നടത്തിയാണ് സാമ്പത്തിക സഹായം എത്തിക്കുന്നത് എന്നും സ്ഥാനപതി കൂട്ടിച്ചേര്‍ത്തു.

Indian Embassy provides financial assistance to Indians who died of covid in kuwait

COMMENTS

Wordpress (0)
Disqus ( )