NEET 2021 – സെപ്റ്റംബർ 9, 12 തീയതികളിൽ കുവൈറ്റ് ഇന്ത്യൻ എംബസിൽ പൊതുസേവനങ്ങൾ ഉണ്ടായിരിക്കില്ല

നീറ്റ് 2021 പരീക്ഷയുടെ പശ്ചാത്തലത്തിൽ ആണിത്. | Indian Embassy in Kuwait closed Public Service on 09th and 12th September due to NEET 2021

NEET 2021 – സെപ്റ്റംബർ 9, 12 തീയതികളിൽ കുവൈറ്റ് ഇന്ത്യൻ എംബസിൽ പൊതുസേവനങ്ങൾ ഉണ്ടായിരിക്കില്ല

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ സെപ്റ്റംബർ ഒമ്പതാം തിയതി വ്യാഴാഴ്ചയും പന്ത്രണ്ടാം തിയതി ഞായറാഴ്ചയും പൊതുസേവനങ്ങൾ ഉണ്ടായിരിക്കുന്നതല്ല. നീറ്റ് 2021 പരീക്ഷയുടെ പശ്ചാത്തലത്തിൽ ആണിത്.

അതേസമയം, സികെജിഎസ് അബ്ബാസിയ, സികെജിഎസ് ഫഹാഹീൽ, സികെജിഎസ് ഷാർഖ് എന്നീ മൂന്നിടങ്ങളിലെ പാസ്പോർട് ആൻഡ് വിസ ഔട്ട്സോഴ്സ്ഡ് സെന്ററുകൾ ഈ ദിവസങ്ങളിൽ സാധാരണ പോലെ തുറന്നു പ്രവർത്തിക്കുന്നത് ആയിരിക്കും.

സെപ്റ്റംബർ പന്ത്രണ്ടാം തിയതി ഞായറാഴ്ചയാണ് നീറ്റ് പരീക്ഷ. കുവൈറ്റിലെ പരീക്ഷാകേന്ദ്രം ഇന്ത്യൻ എംബസിയാണ്. ഇത് ആദ്യമായാണ് ഇന്ത്യൻ സർക്കാർ നീറ്റ് പരീക്ഷയുടെ സെന്ററുകൾ ഇന്ത്യയ്ക്ക് പുറത്തും തയ്യാറാക്കിയത്. മഹാമാരിയുടെ കാലത്ത് യാത്ര ചെയ്യാൻ കഴിയാതെ കുവൈറ്റിൽ ഒറ്റപ്പെട്ടു പോയവർക്ക് ഇത് വലിയ അനുഗ്രഹമായിരിക്കുകയാണ്.

Indian Embassy in Kuwait closed Public Service on 09th and 12th September due to NEET 2021

COMMENTS

Wordpress (0)
Disqus (0 )