സൗദിയിൽ ഇഖാമ കാലാവധി സെപ്തംബർ 30 വരെ നീട്ടി; ഇഖാമയും റിഎൻട്രിയും പുതുക്കിയിട്ടുണ്ടോ? – നാട്ടിൽ നിന്ന് പരിശോധിക്കാം
ഇഖാമാ കാലാവധിയും റി എൻട്രി കാലാവധിയും ഓട്ടോമാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് നാട്ടിൽ നിന്ന് തന്നെ ആർക്കും മൊബൈൽ ഉപയോഗിച്ച് പരിശോധിക്കാൻ സാധിക്കും. | In Saudi Arabia the iqama period has been extended to September 30

സൗദിയിലേക്ക് നേരിട്ട് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമാ കാലാവധി സെപ്തംബർ 30 വരെ നീട്ടി നൽകുന്ന പ്രക്രിയ ഇന്നലെ മുതൽ ആരംഭിച്ചു.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്.
പല പ്രവാസികളും തങ്ങളുടെ ഇഖാമാ കാലാവധി സെപ്തംബർ 30 വരെ നീട്ടിക്കിട്ടിയ സന്തോഷത്തിലാണ്.
കഫീൽ നിതാഖാത്തിൽ റെഡ് കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ പണം നൽകിയാൽ പോലും ഇഖാമ പുതുക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു പല പ്രവാസികളും ഉണ്ടായിരുന്നത്. സെപ്തംബർ 30 വരെ ഇപ്പോൾ കാലാവധി നീട്ടിക്കിട്ടിയത് അങ്ങനെയുള്ളവർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
എന്നാൽ, ചില പ്രവാസികൾ ഇത് വരെയും ഇഖാമാ കാലാവധി ഓട്ടോമാറ്റിക്കായി പുതുക്കിയിട്ടില്ല എന്ന് അറിയിച്ചിടുണ്ട്. അടുത്ത മണിക്കൂറുകളിൽ തങ്ങളുടെ ഇഖാമ കാലാവധിയും ഓട്ടോമാറ്റിക്കായി പുതുക്കുമെന്ന പ്രതീക്ഷയിലാണ് അവരുള്ളത്.
ഇഖാമാ കാലാവധിയും റി എൻട്രി കാലാവധിയും ഓട്ടോമാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് നാട്ടിൽ നിന്ന് തന്നെ ആർക്കും മൊബൈൽ ഉപയോഗിച്ച് പരിശോധിക്കാൻ സാധിക്കും.
നാട്ടിലുള്ളയാൾക്ക് അബ്ഷിറിന്റെ സഹായമില്ലാതെ ഇഖാമാ കാലാവധി പരിശോധിക്കാൻ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സൈറ്റിലെ ഒരു ലിങ്ക് വഴിയാണ് സാധിക്കുക.
https://www.mol.gov.sa/IndividualUser/BasicInfo.aspx എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം ഇഖാമാ നമ്പറും ജനന തീയതിയും എന്റർ ചെയ്ത് തുടർന്ന് കാണുന്ന വെരിഫിക്കേഷൻ നമ്പറുകൾ എന്റർ ചെയ്ത് next ക്ലിക്ക് ചെയ്‌താൽ ഇഖാമാ കാലാവധി കാണാൻ സാധിക്കും. (ജനനത്തിയതി അറബിക് ഡേറ്റിലും ഇംഗ്ലീഷ് ഡേറ്റിലും എന്റർ ചെയ്യാൻ ഓപ്ഷൻ ഉണ്ട്).
ഇഖാമാ കാലാവധി പ്രത്യക്ഷപ്പെടുന്നത് മാസം – തീയതി – വർഷം എന്ന പാറ്റേണിലായിരിക്കും. ജനനത്തീയതിയും ഈ പേജിൽ കാണിക്കുന്നത് ഇതേ പാറ്റേണിലായിരിക്കും. അതോടൊപ്പം സൗദിയിലുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അവരുടെ അബ്ഷിർ വഴിയും നാട്ടിലുള്ള പ്രവാസികൾക്ക് തങ്ങളുടെ ഇഖാമാ കാലാവധി പരിശോധിക്കാൻ സാധിക്കും.
നാട്ടിൽ നിന്ന് എളുപ്പത്തിൽ റി എൻട്രി വിസാ കാലാവധി പരിശോധിക്കാൻ https://muqeem.sa/#/visa-validity/check എന്ന ലിങ്ക് വഴിയാണ് ശ്രമിക്കേണ്ടത്. ഇഖാമാ നമ്പറോ റി എൻട്രി വിസാ നമ്പറോ ഉപയോഗിച്ച് വിസാ കാലാവധി പരിശോധിക്കാം.
മുകളിലെ റി എൻട്രി പരിശോധിക്കുന്നതിനുള്ള ലിങ്ക് തുറന്ന ശേഷം ഇഖാമാ നമ്പർ, വിസ നമ്പർ, എന്നിവയിൽ ഏതെങ്കിലും എന്റർ ചെയ്ത ശേഷം അടുത്ത ഓപ്ഷനിൽ പേര്, ജനനത്തിയതി, പാസ്പോർട്ട് നമ്പർ, വിസ നമ്പർ, ഇഖാമാ നമ്പർ, ഇഖാമാ എക്സ്പയറി ഡേറ്റ്, വിസ എക്സ്പയറി ഡേറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് എന്റർ ചെയ്ത് ശേഷം ചെക്ക് എന്ന ഐക്കൺ ക്ലിക്ക് ചെയ്താൽ താഴെയായി റി എൻട്രി വിസാ കാലാവധി കാണാൻ സാധിക്കും.
In Saudi Arabia the iqama period has been extended to September 30