സൗദിയിൽ ഭക്ഷണശാലകളിൽ കൂടുതൽ പേർക്ക് ഇരിപ്പിടം അനുവദിച്ചു
റസ്റ്റോറന്റുകളിലും കഫേകളിലും ഒരു മേശയ്ക്ക് ചുറ്റും പത്തു പേർക്ക് വരെ ഇരുന്ന് ഭക്ഷണം കഴിക്കാം. ഇതിന് അനുമതി നൽകുന്ന ഉത്തരവ് പുറത്തിറങ്ങി. | In Saudi Arabia more people are allowed to sit in restaurants
ജിദ്ദ: ഭക്ഷണശാലകളിൽ കൂടുതൽ ആളുകൾക്ക് ഇരിപ്പിടം അനുവദിച്ച് സൗദി അറേബ്യ. കോവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിലാണ് ഇപ്പോൾ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് റസ്റ്റോറന്റുകളിലും കഫേകളിലും ഒരു മേശയ്ക്ക് ചുറ്റും പത്തു പേർക്ക് വരെ ഇരുന്ന് ഭക്ഷണം കഴിക്കാം. ഇതിന് അനുമതി നൽകുന്ന ഉത്തരവ് പുറത്തിറങ്ങി.
ഇത് സംബന്ധിച്ച തീരുമാനം പുറത്ത് വിട്ടത് മുൻസിപ്പൽ ഗ്രാമകാര്യാലയമാണ്. തീരുമാനം ആരോഗ്യ മുൻകരുതൽ നടപടികളുടെ തുടർച്ചയാണെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
കോവിഡിന്റെ പശ്ചാത്തലത്തിൽ റസ്റ്റോറന്റുകളിൽ നേരത്തെ കടുത്ത നിയന്ത്രണങ്ങൾ ആയിരുന്നു. ഒരു കുടുംബത്തിൽ ഉള്ളവരാണെങ്കിൽ പോലും ഒരു മേശയ്ക്ക് ചുറ്റും അഞ്ചുപേരിൽ കൂടുതൽ പാടില്ലെന്നായിരുന്നു നിബന്ധന.
In Saudi Arabia more people are allowed to sit in restaurants