‘ഹാൻഡ്സ് ഫ്രീ മൊബൈൽ ഉപയോഗം; കോസ്റ്റ് ബെനിഫിറ്റ് അനാലിസിസിന്റെ പ്രാധാന്യം ‘- അജയ് ബാലചന്ദ്രൻ എഴുതുന്നു

‘ഹാൻഡ്സ് ഫ്രീ മൊബൈൽ ഉപയോഗം; കോസ്റ്റ് ബെനിഫിറ്റ് അനാലിസിസിന്റെ പ്രാധാന്യം ‘- അജയ് ബാലചന്ദ്രൻ എഴുതുന്നു

ഏത് മാറ്റവും കൊണ്ടുവരുന്നതിന് മുൻപ് മാറ്റം കാരണം ഗുണമാണോ ദോഷമാണോ കൂടുതൽ ഉണ്ടാവുക എന്ന് ഒരു പഠനം നടത്തുന്നത് നല്ലതാണ്. ഒരു വിഷയത്തിൽ തീരുമാനമെടുക്കാൻ അമേരിക്കയിലെയും യൂറോപ്പിലെയും സാഹചര്യങ്ങളിലെ പഠനമല്ല, സ്വന്തം നാട്ടിലെ കണക്കാണ് നോക്കേണ്ടത് എന്നതും ഒരു തത്ത്വമാണ്.

കേരളത്തിൽ മൊബൈൽ ഉപയോഗം കാരണം ആകെ എത്ര മരണമുണ്ടാകുന്നുണ്ട് എന്ന കണക്ക് മാത്രമാണ് ഔദ്യോഗികമായി ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് (ഹാൻഡ്സ് ഫ്രീ ഉപയോഗിച്ച് വാഹനമോടിക്കുമ്പോൾ എത്ര അപകടമുണ്ടാകുന്നുണ്ട് എന്ന കണക്ക് ശേഖരിക്കാറില്ല!!!) സ്രോതസ്സിലേയ്ക്കുള്ള ലിങ്ക് ഒന്നാമത്തെ കമന്റ

കേരളത്തിൽ 2019-ലും 2020-ലും നടന്ന വാഹനാപകടങ്ങളിലെ മരണകാരണങ്ങൾ ഒന്ന് പരിശോധിക്കാം. [2019 ന് മുമ്പ് മൊബൈൽ ഉപയോഗവുമായി ബന്ധപ്പെട്ട വാഹനാപകടങ്ങളെയും മരണങ്ങളെയും സംബന്ധിച്ചുള്ള വിവരങ്ങളേ ശേഖരിച്ചിട്ടില്ല എന്ന ഗുണമുണ്ട്! ]

2019 [ആദ്യ ചിത്രം കാണുക]
ആകെ 4440 മരണങ്ങളാണ് റോഡപകടങ്ങൾ കാരണം 2019-ൽ ഉണ്ടായത്. ഇതിലെ നാല് കാരണങ്ങൾ മാത്രം പരിശോധിക്കാം.

  1. മോശം റോഡ് കണ്ടീഷൻ കാരണം 94 അപകടങ്ങളുണ്ടായി. ഇതിൽ 19 പേർ മരിച്ചു.
  2. ആവശ്യത്തിന് വെളിച്ചമില്ലാതിരുന്നതിനാൽ 32 അപകടങ്ങളുണ്ടായി. ഇതിൽ 13 പേർ മരിച്ചു,
  3. സിവിക് ബോഡികളുടെ അനാസ്ഥകാരണം 14 അപകടങ്ങളുണ്ടായി. ഇതിൽ 2 പേർ മരിച്ചു.
    അതായത് 34 മരണങ്ങളാണ് (0.77%) സ്റ്റേറ്റിന്റെ ഒമിഷൻ കാരണം ഉണ്ടായത്. ഇത് ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിലുള്ള നിരക്കിനേക്കാൾ വളരെ മെച്ചമായിരിക്കും കേരളത്തിൽ എന്നുകൂടി പറയട്ടെ!!!
  4. മൊബൈൽ ഫോണിൽ സംസാരിച്ചതിനാൽ (ഇതിൽ ഹാൻഡ്സ് ഫ്രീയും ഹാൻഡ് ഹെൽഡും വേർതിരിച്ച് കാണിച്ചിട്ടില്ല. ഹാൻഡ് ഹെൽഡാവും ഭൂരിപക്ഷം എന്ന് ഊഹിക്കുന്നു) 20 അപകടങ്ങളുണ്ടായി. ഇതിൽ ആരും മരിച്ചിട്ടില്ല!!!

2020 [രണ്ടാമത്തെ ചിത്രം കാണുക]
ആകെ 2979 മരണങ്ങളാണുണ്ടായത് (2019-നേക്കാൾ കുറവ്. കൊറോണ ലോക്ക് ഡൗണാവണം കാരണം).

  1. മോശം റോഡ് കണ്ടീഷൻ കാരണം 40 അപകടങ്ങളുണ്ടായി. ഇതിൽ 16 പേർ മരിച്ചു.
  2. ആവശ്യത്തിന് വെളിച്ചമില്ലാതിരുന്നതിനാൽ 21 അപകടങ്ങളുണ്ടായി. ഇതിൽ 7 പേർ മരിച്ചു,
  3. സിവിക് ബോഡികളുടെ അനാസ്ഥകാരണം 8 അപകടങ്ങളുണ്ടായി. ഇതിൽ ഒരാൾ മരിച്ചു.
    ഈ മൂന്ന് കാരണങ്ങളാൽ 24 പേർ മരിച്ചു. (0.8%)
  4. മൊബൈൽ ഫോണിൽ സംസാരിച്ചതിനാൽ (ഹാൻഡ് ഹെൽഡ് തന്നെയാവും ഭൂരിപക്ഷം) 13 അപകടങ്ങളുണ്ടായി. 2 പേർ മരിച്ചു!!!

അതായത് കഴിഞ്ഞ 2 വർഷങ്ങളിൽ കേരളത്തിൽ വാഹനാപകടം മൂലം ഉണ്ടായ 7419 മരണങ്ങളിൽ കയ്യിൽ പിടിക്കുന്നതും പിടിക്കാത്തതുമായ (ഏതെന്നറിയാത്ത) മൊബൈൽ ഫോൺ ഉപയോഗം കാരണം 2 മരണങ്ങൾ (0.03%) മാത്രമാണ് ഉണ്ടായത് (“മാത്രമാണ്“ എന്ന വാക്ക് ഒരു ജീവനെയും കുറച്ച് കാണിക്കാനായല്ല പറഞ്ഞത്.)

പത്രസമ്മേളനവും പത്രക്കുറിപ്പും വഴി നിലവിലുള്ള നിയമത്തെ മറികടന്ന് പുതിയ നിയന്ത്രണങ്ങൾ ഉണ്ടാക്കുന്നതിന് മുൻപ് ഈ രണ്ട് മരണങ്ങളിൽ എത്രയെണ്ണമാണ് ഹാൻഡ്സ് ഫ്രീ മൊബൈൽ ഉപയോഗം മൂലമെന്നും എത്രയെണ്ണമാണ് ഹാൻഡ് ഹെൽഡ് മൊബൈൽ ഉപയോഗം മൂലമെന്നുമുള്ള കണക്കെടുക്കാനുള്ള ബാധ്യത മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനും പോലീസിനും ഇല്ലേ? കൂട്ടത്തിൽ റോഡരികിൽ വാഹനം ഒതുക്കി മൊബൈലിൽ സംസാരിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന വാഹനമിടിച്ച് മരിച്ചവർ എന്ന ഒരു വിഭാഗം കൂടി കണക്ക് ശേഖരണത്തിന് പുതുതായി ആരംഭിക്കുകയും വേണം എന്ന് അപേക്ഷയുണ്ട്.

കേരളത്തിൽ ഫോൺ ചെയ്താൽ ബൈക്കിൽ വന്ന് തെങ്ങ് കയറി കൂലി വാങ്ങിപ്പോകുന്നവർ, ഭക്ഷണവും സാധനങ്ങളും ബൈക്കിൽ ഡെലിവറി ചെയ്യുന്നവർ, ടാക്സി ഡ്രൈവർമാർ എന്നിങ്ങനെ ഒരുപാട് മനുഷ്യരുണ്ട് ജോലിയുടെഭാഗമായി ഹാൻഡ്‌സ് ഫ്രീ സംവിധാനം ഉപയോഗിച്ച് ഡ്രൈവിങ്ങിനിടെ സംസാരിക്കുന്നവർ. ഒരുപക്ഷേ അവർ അടുത്ത ബിസിനസ് പിടിക്കുകയാവാം. അല്ലെങ്കിൽ ഇപ്പോൾ പോകുന്ന സ്ഥലത്തേയ്ക്കുള്ള വഴി ചോദിക്കുകയാവാം.

പോലീസ് മേധാവിയും മോട്ടോർ വാഹനവകുപ്പും നടത്തുന്ന നിയമവിരുദ്ധ പരിഷ്കാരം മനുഷ്യജീവൻ രക്ഷിക്കുമോ അതോ കൂടുതൽ അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാവുമോ എന്ന് ഒന്ന് പഠിക്കുന്നത് നന്നായിരിക്കും എന്ന് പറഞ്ഞാൽ വല്ല ചട്ട ലംഘനവും ഉണ്ടാവുമോ?

COMMENTS

Wordpress (0)
Disqus (0 )