ഭാര്യ ദിവസവും കുളിക്കുന്നില്ല; ഉത്തര്‍പ്രദേശില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്
വിവാഹബന്ധം സംരക്ഷിക്കാൻ സഹായിക്കണമെന്ന ആവശ്യവുമായി ഭാര്യ വനിത സംരക്ഷണ സെല്ലിൽ സഹായം തേടിയെത്തി. | husband seeks divorce alleging that wife dont take bath daily
ഒത്തുപോകാൻ കഴിയാത്ത വിധം പ്രശ്നങ്ങൾ ഉടലെടുക്കുമ്പോഴാണ് ദമ്പതികൾ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഉത്തർപ്രദേശിൽ ഒരു ഭർത്താവ് വിവാഹമോചനം തേടിയത് ഭാര്യ എല്ലാ ദിവസവും കുളിക്കുന്നില്ല എന്ന പ്രശ്നം കൊണ്ടാണ്. അലിഗഡിലാണ് സംഭവം.
അതേസമയം, വിവാഹബന്ധം സംരക്ഷിക്കാൻ സഹായിക്കണമെന്ന ആവശ്യവുമായി ഭാര്യ വനിത സംരക്ഷണ സെല്ലിൽ സഹായം തേടിയെത്തി. ഇതോടെയാണ് ഭർത്താവ് വിവാഹമോചനത്തിന് ശ്രമിക്കുന്ന വാർത്ത പുറത്തറിയുന്നത്.
രണ്ട് വര്‍ഷം മുമ്പാണ് ക്വാര്‍സി ഗ്രാമവാസിയായ യുവതിയും ചാന്ദൌസ് ഗ്രാമവാസിയായ യുവാവും വിവാഹിതരായത്. ഇവർക്ക് ഇപ്പോൾ ഒരു വയസുള്ള കുട്ടിയുമുണ്ട്. ഭർത്താവ് മുത്തലാഖ് നൽകിയെന്ന പരാതിയുമായി യുവതി വനിത സംരക്ഷണ സെല്ലിൽ എത്തുകയായിരുന്നു. താൻ ദിവസവും കുളിക്കുന്നില്ലെന്ന പരാതി ചൂണ്ടിക്കാണിച്ചാണ് ഭർത്താവ് മുത്തലാഖ് ചൊല്ലിയതെന്നും ഭാര്യ വ്യക്തമാക്കി.
യുവതിയുടെ പരാതിയെ തുടർന്ന് വനിത സംരക്ഷണ സെല്ലിലെ പ്രവർത്തകർ ഇയാളെ ബന്ധപ്പെട്ടപ്പോഴും ഇതു തന്നെ ആയിരുന്നു ഭർത്താവിന് പറയാനുണ്ടായിരുന്നത്. നിയമപരമായി തനിക്ക് വിവാഹമോചനം നേടിത്തരണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ഭർത്താവ്. ഇതോടെ. ദമ്പതികൾക്കും അവരുടെ മാതാപിതാക്കൾക്കും കൗൺസിലിംഗ് നൽകുകയാണ് വനിത സംരക്ഷണ സെൽ.
husband seeks divorce alleging that wife dont take bath daily