UAE Student Work Permit | അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
യുഎഇയെ സാമ്പത്തിക വളർച്ചയിലേക്ക് നയിക്കുന്ന 'പ്രൊജക്ട്സ് ഓഫ് ദ 50' എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പ്രഖ്യാപനം

പതിനഞ്ച് വയസിനു മുകളിലുള്ള വിദ്യാർത്ഥികൾക്ക് പാർട് ടൈം ജോലി ചെയ്യാൻ ഉടൻ അനുമതി നൽകുമെന്ന് യുഎഇ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. താൽക്കാലിക വിസാ സ്കീമിൽ പെടുത്തിയാണ് ഇതിനുള്ള വിസ നൽകുന്നത്. യുഎഇയെ സാമ്പത്തിക വളർച്ചയിലേക്ക് നയിക്കുന്ന ‘പ്രൊജക്ട്സ് ഓഫ് ദ 50’ എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പ്രഖ്യാപനം. സ്റ്റുഡന്റ് വർക്ക് പെർമിറ്റ് ലഭിക്കാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന് അറിയാം.
യോഗ്യത ആർക്കൊക്കെ?
പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരും രാജ്യത്ത് താമസിക്കുന്നവരുമായ സ്വദേശി-പ്രവാസി വിദ്യാർത്ഥികൾക്കാണ് സ്റ്റുഡന്റ് വർക്ക് പെർമിറ്റ് ലഭിക്കുക. ഒരു വർഷത്തിൽ കൂടാത്ത വിസയാണ് ലഭിക്കുക. അപേക്ഷകർക്ക് താഴെ പറയുന്ന വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്.
- പാസ്പോർട്ടിൽ സാധുവായ റസിഡന്റ് വിസ സ്റ്റാമ്പ് പതിച്ചിരിക്കണം
- വിദ്യാർത്ഥികളുടെ ബന്ധുക്കൾക്കും സാധുവായ റസിഡന്റ് വിസ ഉണ്ടായിരിക്കണം
- മാതാപിതാക്കളുടേയോ രക്ഷാകർത്താവിന്റെയോ അനുവാദം ആവശ്യമാണ്
- ശാരീരിക ക്ഷമത ഉണ്ടായിരിക്കണം
- അപേക്ഷിക്കുന്നവർ 15-18 വയസിന് ഇടയിലുള്ളവരായിരിക്കണം
ജോലി ചെയ്യേണ്ട സമയം
- കൗമാരക്കാരുടെ ജോലി സമയം ആറ് മണിക്കൂറിൽ കൂടാൻ പാടുള്ളതല്ല
- പ്രതിദിനം ഒരു മണിക്കൂര്‍ ഇടവേള ലഭിക്കും
- അവധി ദിനങ്ങളിൽ ജോലി ചെയ്യാൻ അനുവദിക്കില്ല. അധിക സമയം ജോലി ചെയ്യിക്കാനും പാടുള്ളതല്ല.
- വ്യവസായിക സംരംഭങ്ങളിൽ രാത്രികാലങ്ങളിൽ ജോലി ചെയ്യാൻ പാടില്ല
- സ്റ്റുഡന്റ് വര്‍ക്ക് പെര്‍മിറ്റുള്ളവരെ ജോലിയിൽ ആറ് മാസത്തേക്ക് നിയമിക്കാം.
ആവശ്യമായ രേഖകൾ
- പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്
- വിദ്യാര്‍ത്ഥിയുടെ റസിഡന്റ് വിസയുടെ പകര്‍പ്പ്
- മാതാപിതാക്കളുടെയോ രക്ഷകര്‍ത്താവിന്റെയോ റെഡിസന്റ് വിസയുടെ പകര്‍പ്പ്
- മാതാപിതാക്കളുടെയോ രക്ഷകര്‍ത്താവിന്റെയോ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്
- കോണ്ട്രാക്ട്
- വിദ്യാര്‍ത്ഥിയുടെ കളര്‍ ചിത്രം
- വിദ്യാര്‍ത്ഥിയുടെ ശാരീരിക ക്ഷമതാ സര്‍ട്ടിഫിക്കറ്റ്
- വിദ്യാര്‍ത്ഥിയെ ജോലി ചെയ്യാൻ അനുവദിച്ചുകൊണ്ട് മാതാപിതാക്കളോ രക്ഷകര്‍ത്താവോ നൽകുന്ന അനുമതിപത്രം
എത്ര ചിലവ് വരും?
- മൂന്ന് വിധത്തിലുള്ള വര്‍ക്ക് പെര്‍മിറ്റാണുള്ളത്
- പുതിയ വര്‍ക്ക് പെര്‍മിറ്റിനുള്ള പ്രാരംഭ അനമുതിക്ക് 100 ദിര്‍ഹം നൽകണം
- അനുമതി ലഭിച്ചുകഴിഞ്ഞാൽ 500 ദിര്‍ഹം നൽകണം
അപേക്ഷിക്കേണ്ട വിധം
- അപേക്ഷകൾ തസ്ഹീൽ സര്‍വ്വീസ് സെന്ററുകൾ മുഖേനയോ മന്ത്രാലയത്തിന്റെ ഇ ഫോം പ്രോഗ്രാമിലൂടെയോ പ്രൊസസ് ചെയ്യാവുന്നതാണ്
- ലഭിക്കുന്ന അപേക്ഷകൾ മന്ത്രാലയത്തിലേക്ക് കൈമാറിയതിനു ശേഷം വേരിഫൈ ചെയ്യുന്നതായിരിക്കും
- അപേക്ഷയിൽ എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ തസ്ഹീൽ സര്‍വ്വീസ് സെന്റര്‍ മുഖേന അപേക്ഷകനെ അറിയിക്കും
- മേൽപ്പറഞ്ഞ യോഗ്യതകൾ പാലിക്കപ്പെടുകയാണെങ്കിൽ അപേക്ഷകന് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ (www.mol.gov.ae.) നിന്നും അനുമതി പത്രം പ്രിന്റ് ചെയ്ത് എടുക്കാവുന്നതാണ്
How to apply for UAE Student Work Permit and Everything you need to know