നിങ്ങൾ എത്രമാത്രം ഫിറ്റ് ആണ്; എത്രകാലം കൂടി ജീവിക്കും; പ്രവചിക്കാൻ കഴിയുമോ ?

നിങ്ങൾ എത്രമാത്രം ഫിറ്റ് ആണ്; എത്രകാലം കൂടി ജീവിക്കും; പ്രവചിക്കാൻ കഴിയുമോ ?

നിങ്ങൾ എത്രമാത്രം ഫിറ്റ് ആണ്. അല്ലെങ്കിൽ നിങ്ങൾ എത്ര കാലം കൂടി ജീവിക്കും. പ്രവചിക്കാൻ കഴിയുമോ ? കഴിയില്ല എന്നാകും എല്ലാവരുടെയും ഉത്തരം. എന്നാൽ നമ്മുടെ ആയുസിന്റെ ഏകദേശ കണക്കു പ്രവചിക്കാൻ കഴിയുമെന്നാണ് യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിൽ നിന്നുള്ള പുതിയ ഗവേഷണത്തിൽ പറയുന്നത്.

ഇതുവരെയുള്ള പഠനങ്ങളിൽ ഏറ്റവും കൂടുതൽ സാംപിളുകൾ എടുത്തുള്ള വലിയ പഠനമായാണ് ഗവേഷകർ ഇതിനെ കണക്കാക്കുന്നത്. 24 വർഷത്തിനിടെ 1,26,000 പേരെ പരിശോധനക്ക് വിധേയമാക്കിയാണ് ഇവർ പഠനം നടത്തിയത്.

ഉദാഹരണത്തിന് നിങ്ങൾ അടുത്തുള്ള സ്ഥലങ്ങളിലേക്ക് പോലും സ്ഥിരമായി ബൈക്കിൽ യാത്ര ചെയ്യുന്നവർ ആണെങ്കിൽ കുറച്ചു ദിവസം സൈക്കിളിൽ യാത്ര ആക്കിയാൽ തന്നെ വരുന്ന മാറ്റം വലുതായിരിക്കും. ഇത് നിങ്ങളുടെ ശരീരത്തെ നിങ്ങൾ വിചാരിച്ചതിലും മികച്ചതാക്കാൻ കഴിയും എന്നാണ് പഠനത്തിൽ പറയുന്നത്. ഇങ്ങനെ പതിവായി സൈക്കിളിൽ യാത്രചെയ്യുന്നവർ നിങ്ങളുടെ മടിയന്മാരായ സമപ്രായക്കാരേക്കാൾ 10 വർഷം കൂടുതൽ ജീവിക്കാൻ സഹായിക്കുമെന്നാണ് യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജി പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത്.

ശരാശരി 54 വയസ് പ്രായം വരുന്ന 1,26,356 പുരുഷന്മാരിലും സ്ത്രീകളിലുമാണ് ഇവർ പഠനം നടത്തിയത്. വ്യായാമ സമ്മർദ്ദ പരിശോധനയാണ് ഇതിനായി ഇവർ നടത്തുന്നത്. ഈ വ്യായാമ സമ്മർദ്ദ പരിശോധനയിൽ (exercise stress test) വ്യായാമം ഉണ്ടാക്കുന്ന സമ്മർദ്ദത്തോട് ഹൃദയം എത്രമാത്രം പ്രതികരിക്കുന്നുവെന്നാണ് അളക്കുന്നത്. 1991 മുതൽ 2015 വരെയുള്ള കാലയളവിൽ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലീവ്‌ലാൻഡ് ക്ലിനിക്കിലാണ് പഠനം നടത്തിയത്.

പഠനത്തിനായി എ-ബെസ്ററ് (A-BEST – Age Based on Exercise Stress Testing) എന്ന പരിശോധനയാണ് ഇവർ നടത്തിയത്. ആളുകളുടെ പ്രായം കണക്കാക്കാൻ ഗവേഷകർ അവരുടെ വ്യായാമ ശേഷി, വ്യായാമ സമയത്തുള്ള ഹൃദയമിടിപ്പ്, വ്യായാമത്തിന് ശേഷമുള്ള ഹൃദയമിടിപ്പ് എന്നിവ പരിശോധിക്കും. ഉയർന്ന വ്യായാമ ശേഷിയും, വ്യായാമത്തിനു ശേഷം എത്ര വേഗത്തിൽ സാധാരണ ഹൃദയമിടിപ്പിലേക്ക് മടങ്ങിവരുന്നു എന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ ആണ് പഠനം.

സ്ഥിരമായി ഇവരെ വ്യായാമം ചെയ്യിപ്പിച്ചതിന്റെ ഫലമായി 50 നും 60 നും ഇടയിൽ പ്രായമുള്ളവരിൽ പകുതിയിലധികം, ഏകദേശം 55 ശതമാനം പുരുഷന്മാരും 57 ശതമാനം സ്ത്രീകളും അവരുടെ യഥാർത്ഥ പ്രായത്തേക്കാൾ ചെറുപ്പമായ പ്രകടനങ്ങൾ കാഴ്ച വെച്ചെന്നാണ് ഇവരുടെ പഠനം തെളിയിക്കുന്നത്.

നിങ്ങളുടെ നല്ല പ്രായത്തിൽ എത്രത്തോളം ആരോഗ്യമുള്ളവരാണോ, അതിന്റെ പ്രതിഫലനമാണ് ആയുസ്സിന്റെ കാരണം. വ്യായാമം നിങ്ങളുടെ ആയുസ്സിൽ വലിയ പങ്കുവഹിക്കുന്നുവെന്നാണ് ക്ലീവ്‌ലാൻഡ് ക്ലിനിക് ലെർനർ കോളേജ് ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസർ സെർജ് ഹാർബ് പറയുന്നത്‌. “നിങ്ങൾ ആരോഗ്യവാനാണോ, നിങ്ങളുടെ വ്യായാമ ശേഷി, വ്യായാമത്തോടുള്ള ഹൃദയമിടിപ്പ് പ്രതികരണം, ഹൃദയമിടിപ്പ് വീണ്ടെടുക്കൽ എന്നിവ മികച്ചതാണോ, എങ്കിൽ അവരുടെ ആയുസ്സ് വർധിക്കും”, ഡോക്ടർ പറഞ്ഞു.

COMMENTS

Wordpress (1)
  • Chumman parambil thripperuthura po chennithala

  • Disqus (0 )