കോവിഷീൽഡ് വാക്സിൻ എടുത്ത് ഖത്തറിൽ എത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റീനിൽ ഇളവ്

ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ പത്തു ദിവസത്തെ ക്വാറന്റീന് ഹോട്ടൽ മുറി ബുക്ക് ചെയ്യണമെന്നത് നിർബന്ധമാണ് | Hotel quarantine relaxed for those who arrive in Qatar after taking the Covishield vaccine in India

കോവിഷീൽഡ് വാക്സിൻ എടുത്ത് ഖത്തറിൽ എത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റീനിൽ ഇളവ്

ദോഹ: ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിൻ എടുത്ത് ഖത്തറിൽ എത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റീനിൽ ഇളവ്. പത്തു ദിവസത്തെ ഹോട്ടൽ ക്വാറന്റീനിൽ ആണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നെത്തുന്നവർ രണ്ടാം ദിവസം റാപ്പിഡ് ആന്റിബോഡി, പി സി ആർ പരിശോധനയിൽ രോഗമില്ലെന്ന് സ്ഥിരീകരിച്ചാൽ ക്വാറന്റീൻ അവസാനിപ്പിക്കാൻ ഒരു ആഴ്ചയായി അനുമതി നൽകുന്നുണ്ട്. എന്നാൽ, ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ പത്തു ദിവസത്തെ ക്വാറന്റീന് ഹോട്ടൽ മുറി ബുക്ക് ചെയ്യണമെന്നത് നിർബന്ധമാണ്. ഖത്തറിലെത്തി രണ്ടാം ദിവസം നടത്തുന്ന പരിശോധനയിൽ രോഗമില്ലെന്ന് തെളിഞ്ഞാൽ ക്വാറന്റീനിൽ കഴിയാൻ മുൻകൂറായി അടച്ച തുകയുടെ ബാക്കി തുക തിരികെ ലഭിക്കും. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്സിനു മാത്രമാണ് ഖത്തറിൽ അംഗീകാരം.

Hotel quarantine relaxed for those who arrive in Qatar after taking the Covishield vaccine in India

COMMENTS

Wordpress (0)
Disqus (0 )