എണ്ണവില ഉയരാൻ തുടങ്ങി; ഒമാന്‍റെ സാമ്പത്തിക മേഖലക്ക് ആശ്വാസം
ലോകരാജ്യങ്ങളിൽ ബിസിനസും മറ്റും പ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചതോടെ എണ്ണവില ഉയരാന്‍ തുടങ്ങി
കൊവിഡിന്‍റെ വലിയ പ്രതിസന്ധിക്ക് ശേഷം ലോകരാജ്യങ്ങളിൽ ബിസിനസും മറ്റും പ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചതോടെ എണ്ണവില ഉയരാന്‍ തുടങ്ങി. ഇതാണ് ഒമാന്‍ സാമ്പത്തിക മേഖലക്ക് ഉണര്‍വ് പകരുന്നത്. ദുബൈയ് മർക്കറ്റില്‍ എക്സ്ചേഞ്ചിൽ ചൊവ്വാഴ്ച ഒരു ബാരൽ അസംസ്കൃത എണ്ണക്ക് 77.37 ഡോളറിൽ എത്തി.
ഈ അടുത്ത കാലത്ത് ഇത്രയും വലിയ തുക എണ്ണക്ക് ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിലും എണ്ണ വില ഉയരാന്‍ തന്നെയാണ് സാധ്യത എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
എണ്ണയില്‍ നിന്ന് ലഭിക്കുന്ന അധിക വരുമാനം മറ്റു പല മേഖലയില്‍ ഉപയോഗിക്കാന്‍ സാധിക്കും എന്നാണ് ഒമാന്‍ കണക്കുക്കൂട്ടുന്നത്. ഇത് ഏതെക്കെ മേഖലകളില്‍ ആണെന്ന് പദ്ധതി തയാറാക്കാൻ കഴിഞ്‍ ദിവസം യോഗം ചേര്‍ന്നിരുന്നു.
എണ്ണവില അന്താരാഷ്ട്ര മാർക്കറ്റിൽ ഉയർന്നതോടെ അതില്‍ നിന്നും ലഭിക്കുന്ന അധിക വരുമാനം രാജ്യത്തിന്‍റെ പൊതുകടം തീര്‍ക്കാന്‍ സഹായിക്കുമെന്നാണ് ശൂറ കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
എണ്ണയുടെ വില ഉയരുന്നത് ഒമാന്‍റെ സാമ്പത്തിക മേഖലയില്‍ വലിയ രീതിയില്‍ ഗുണം ചെയ്യും എന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് വലിയ ആശ്വാസം ആണ് എണ്ണവില കൂടുന്നത് കൊണ്ട് ലഭിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. കൊവിഡുമായ ബന്ധപ്പെട്ട് തകര്‍ന്ന സാമ്പത്തിക മേഖല ഇപ്പോള്‍ കര കയറുകയാണ്.
കൊവിഡ് വ്യാപിച്ചപ്പോള്‍ എണ്ണവില ബാരലിന് 60 ഡോളറിനും 70 ഡോളറിനും ഇടയിലായിരുന്നു. എന്നാല്‍ കൊവിഡ് നിരക്ക് കുറഞ്ഞതോടെയാണ് സാമ്പത്തിക പ്രവർത്തനങ്ങൾ കൂടുതല്‍ മെച്ചപ്പെട്ടത്. ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ കുറവാണ്. കൂടാതെ വാക്സിേനഷൻ നിരക്ക് കൂടിയത് വലിയ അനുഗ്രഹമായി.
എണ്ണവില സ്ഥിരമായി നില നിൽക്കുന്ന ഒന്ന് അല്ല. ലോകത്ത് തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ എണ്ണ വിലയുടെ ഉയര്‍ച്ചയും താഴ്ചയും കാരണം ആകും. ഒമാനില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരോ ദിവസവും കുറവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രികളിലും തീവ്ര പരിചരണ വിഭാഗത്തിലും ഉള്ള ആളുകളുടെ എണ്ണം കുറവാണ്.
ഒമാനില്‍ എണ്ണവില വർധിക്കുന്നത് ജിഡിപിയെ അനുകൂലമായി ബാധിക്കും. സാമ്പത്തിക മേഖലക്ക് വലിയ നേട്ടം ഉണ്ടാക്കാന്‍ ഇതുമൂലം സാധിക്കും. ഇതിലൂടെ കൂടുതൽ വിദേശ നിക്ഷേപകരെ ഒമാനിലേക്ക് ആകർഷിക്കാൻ സാധിക്കും.
growth in Oman economy as Oil prices begin to rise