Abu Dhabi Big Ticket | 23 കോടി രൂപയുടെ സമ്മാനം നാല് മലയാളി സുഹൃത്തുക്കള്‍ക്ക്

റാസല്‍ഖൈമയില്‍ താമസിക്കുന്ന താഹിര്‍ മുഹമ്മദിനാണ്‌ ഒന്നാം സമ്മാനം

Abu Dhabi Big Ticket | 23 കോടി രൂപയുടെ സമ്മാനം നാല് മലയാളി സുഹൃത്തുക്കള്‍ക്ക്

Abu Dhabi | ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പില്‍ നാലു മലയാളി സുഹൃത്തുക്കള്‍ക്ക് 23 കോടി രൂപയുടെ ഭാഗ്യ സമ്മാനം. കാസര്‍കോട് സ്വദേശിക്കും നാല് സുഹൃത്തുക്കള്‍ക്കുമാണ് 23 കോടിയിലേറെ രൂപയുടെ (12 ദശലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചത്.

റാസല്‍ഖൈമയില്‍ താമസിക്കുന്ന കാസര്‍കോട് ഉപ്പള ബൈദല സ്വദേശി താഹിര്‍ മുഹമ്മദിനാണ്‌ ഒന്നാം സമ്മാനം. കഴിഞ്ഞ മാസം 30ന് എടുത്ത 027700 എന്ന ടിക്കറ്റാണ് താഹിറിനെയും സഹപ്രവര്‍ത്തകരെയും കോടീശ്വരന്മാരാക്കി മാറ്റിയത്. വര്‍ഷങ്ങളായി കുടുംബസമേതം റാസല്‍ഖൈമയിലാണ് താഹിര്‍ താമസിച്ചു വരുന്നത്.

രണ്ടാം സമ്മാനമായ 10 ദശലക്ഷം ദിര്‍ഹം(20 കോടിയോളം രൂപ) നൈന മുഹമ്മദ് റഫീഖിനാണ് ലഭിച്ചത്. ഒരു ലക്ഷം ദിര്‍ഹം(രണ്ട് കോടി രൂപയോളം) സമ്മാനത്തുകയുള്ള മൂന്നാം സമ്മാനം പി. വി. സജിത് കുമാറും നാലാം സമ്മാനം (80,000 ദിര്‍ഹം) ഹാരെന്‍ ജോഷിയും ആറാം സമ്മാനം (40,000) ഹഫ്സല്‍ പരളത്തും നേടി. നേരത്തെ അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് എന്നറിയപ്പെട്ടിരുന്ന ബിഗ് ടിക്കറ്റ് എല്ലാ മാസവും മൂന്നാം തിയതിയാണ് നറുക്കെടുക്കുന്നത്.

Four Malayalee friends win Rs 23 crore in Abu Dhabi Big Ticket draw

COMMENTS

Wordpress (0)
Disqus ( )